തരുവല്ല: ചങ്ങനാശ്ശേരി എസ്.ണ്ടബി. കോളജ് മുന്‍ പ്രൊഫസറും ഐ.പി.സി. തൃപുര സ്റ്റേറ്റ് പ്രസിഡന്റുമായ ഡോ. ജോര്‍ജ് മാത്യുവിന്റെ ജീവിതാനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും അടിസ്ഥാനമാക്കി എഴുതിയ വിശ്വാസത്തിന്റെ കാല്‍ച്ചുവടുകള്‍ എന്ന പുസ്തകം റീമാഫൗണ്ടേഷന്റെ 23-ാം അവാര്‍ഡുദാന ചടങ്ങിനോടനുബന്ധിച്ച് മാര്‍ച്ച് 26 ന് റാന്നി മുന്‍ എം.എല്‍.എ. രാജു ഏബ്രഹാം രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്മാന് പ്രൊഫ. പി.ജെ. കുര്യന് നല്കി പ്രകാശനം ചെയ്തു.
പ്രശസ്ത പത്രപ്രവര്‍ത്തകനായ പോള്‍ മണലേല്‍ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ഗായികയും അരൂര്‍ എം.എല്‍.എ.യുമായ ദലീമ ജോജോ, ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോര്‍ജ് ഏബ്രഹാം, പാസ്റ്റര്‍ സി.പി. മോനായി, തേക്കിന്‍കാട് ജോസഫ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ ആശംസ അറിയിച്ചു. തിരുവല്ല ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. വര്‍ഗീസ് മാമ്മന്‍ അദ്ധ്യക്ഷതവഹിച്ചു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.