മൂ​വാ​റ്റു​പു​ഴ​യി​ല്‍ ജ​പ്തി ചെ​യ്ത കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

മൂ​വാ​റ്റു​പു​ഴ​യി​ല്‍ ജ​പ്തി ചെ​യ്ത കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ ബാ​ങ്ക് ജ​പ്തി ചെ​യ്ത കു​ടും​ബ​ത്തി​ന്‍റെ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ.അ​ജേ​ഷി​ന്‍റെ വീ​ടി​ന്‍റെ ആ​ധാ​രം ബാ​ങ്കി​ല്‍ നി​ന്ന് വീ​ണ്ടെ​ടു​ക്കും. അ​ജേ​ഷി​ന്‍റെ ചി​കി​ത്സാ ചെ​ല​വും ഏ​റ്റെ​ടു​ക്കും. വി​ഷ​യം കെ​പി​സി​സി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ വ്യ​ക്ത​മാ​ക്കി.

മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര പ​യ​ത്തി​ല്‍ വ​ലി​യ​പ​റ​മ്ബി​ല്‍ അ​ജേ​ഷി​ന്‍റെ വീ​ടാ​ണ് അ​ര്‍​ബ​ന്‍ ബാ​ങ്ക് ജ​പ്തി ചെ​യ്ത​ത്. ജ​പ്തി സ​മ​യം അ​ജേ​ഷും ഭാ​ര്യ​യും വീ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു. മ​ക്ക​ളാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി ബാ​ങ്ക് ജ​പ്തി ചെ​യ്ത​ത്.

ഹൃ​ദ്രോ​ഗി​യാ​യ അ​ജേ​ഷ് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ​യാ​ണ് അ​ജേ​ഷി​ന് കൂ​ട്ടി​രി​ക്കു​ന്ന​ത്. ജ​പ്തി ന​ട​പ​ടി​യു​മാ​യി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ നാ​ല് കു​ട്ടി​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ ജ​പ്തി ന​ട​പ​ടി​ക്ക് സാ​വ​കാ​ശം അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ഴ​ങ്ങി​യി​ല്ല. ഇ​വ​ര്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങി.

എ​ന്നാ​ല്‍ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മൂ​വാ​റ്റു​പു​ഴ എം​എ​ല്‍​എ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ എ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ നേ​രി​ട്ടെ​ത്തി ജ​പ്തി ചെ​യ്ത വീ​ട് തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്ന് എം​എ​ല്‍​എ​യെ അ​റി​യി​ച്ചി​രു​ന്നു.

രാ​ത്രി വൈ​കി​യി​ട്ടും ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും വീ​ട് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​വാ​ത്ത​തോ​ടെ എം​എ​ല്‍​എ ത​ന്നെ വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച്‌ കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ര്‍​ബ​ന്‍ ബാ​ങ്കി​ല്‍ നി​ന്നും ഒ​രു ല​ക്ഷം രൂ​പ​യാ​ണ് അ​ജേ​ഷ് ലോ​ണെ​ടു​ത്ത​ത്. അ​സു​ഖം ബാ​ധി​ച്ച​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. പ​ലി​ശ ഉ​ള്‍​പ്പ​ടെ 1,40,000 രൂ​പ തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!