കന്യാസ്ത്രീ മഠത്തില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കന്യാസ്ത്രീ മഠത്തില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

◼️കന്യാസ്ത്രീ മഠത്തില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കോതമംഗലം എസ് എച്ച് കോണ്‍വെന്റില്‍ തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അന്നു അലക്സ് ആണ് മരിച്ചത്. അന്നുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

◼️റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂട്ടി. ലിറ്ററിന് 22 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് 81 രൂപയാകും വില.

◼️കോടതിയുടെ പരിഗണനയിലുള്ള എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ വിഷയത്തില്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍. പരീക്ഷയുമായി മുന്നോട്ടുപോകാന്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചൂകൂട്ടി തീരുമാനിച്ചത് വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കാനാണ്. കോവിഡ് മൂലം സിലബസും ക്ലിനിക്കല്‍ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടില്ല. പൂര്‍ത്തിയാക്കാന്‍ പരീക്ഷ നീട്ടിവക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

◼️കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസിപ്പിക്കാന്‍ സ്ഥലമേറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി. മേല്‍നോട്ടത്തിന് മന്ത്രി വി.അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മന്ത്രി അബ്ദുറഹ്‌മാന്‍ ഇന്ന് മലപ്പുറത്ത് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്തവാളത്തിലെ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ അറിയിച്ചിരുന്നു.

◼️സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തിയ ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. മാര്‍ച്ച് 27 ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തെന്നാണ് ആക്ഷേപം. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അന്വേഷണം തുടങ്ങി. സഹകരണ വകുപ്പിലെ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് 93 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. അറുപതിനായിരത്തിലേറെ പേര്‍ പരീക്ഷയെഴുതി.

◼️സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി. 10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവര്‍ക്ക് പാര്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാമെന്നു വ്യവസായ മന്ത്രി പി രാജീവ്. സ്വകാര്യ കമ്പനികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവക്ക് വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാം. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മൂന്നു കോടി രൂപ വരെ അനുവദിക്കും. പാര്‍ക്കിനായി 20 അപേക്ഷകള്‍ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

◼️പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോളിന് 87 പൈസയുമാണു വര്‍ധിപ്പിച്ചത്.

◼️ഫോറന്‍സിക് ലാബുകളെ പോലീസിന്റെ പിടിയില്‍നിന്നു സ്വതന്ത്രമാക്കണമെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. വ്യാജ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി കേസ് അട്ടിമറിക്കാന്‍ വളരെ എളുപ്പമാണ്. സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് പ്രവര്‍ത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറന്‍സിക് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് സിബിഐയുടെയും കീഴിലാണ്. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ചമയ്ക്കാറുണ്ട്. ശ്രീലേഖ ചൂണ്ടിക്കാട്ടി.

◼️രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഇന്നു കണ്ണൂരില്‍ തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ പൊലീസ് മൈതാനത്ത് നടക്കും. ആഘോഷ പരിപാടികളുടെയും പ്രദര്‍ശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും.

◼️എണ്ണക്കമ്പനികള്‍ക്കു ലാഭമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാ ദിവസവും ഇന്ധന വില വര്‍ധിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എണ്ണക്കമ്പനികളുടെ ലാഭത്തിന്റെ ഒരു വിഹിതം ബിജെപിയുടെ അക്കൗണ്ടില്‍ എത്തുന്നുണ്ടെന്നും ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

◼️കണ്ണൂരില്‍ നടക്കുന്ന 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സുധാകരന്‍ കത്ത് നല്‍കിയത്. സുധാകരനു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ സമ്മേളന പ്രതിനിധിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!