കത്തോലിക്ക സഭയും കമ്മ്യൂണിസ്റ്റുകളും തെറ്റ് ചെയ്യും പിന്നെ ഏറ്റുപറയും

കത്തോലിക്ക സഭയും കമ്മ്യൂണിസ്റ്റുകളും തെറ്റ് ചെയ്യും പിന്നെ ഏറ്റുപറയും

വളരെ രസകരമാണ് കത്തോലിക്കാ സഭയുടെ തെറ്റു ചെയ്യലും ഏറ്റുപറച്ചിലും. ശാസ്ത്ര ബോധം ഇല്ലാതെ ഇവർ പെരുമാറും. ബൈബിളിലെ ആത്മീയതയെ പറ്റി വലിയ പിടിപാടുമില്ല. വിഗ്രഹാരാധന, അസ്ഥി വണക്കം, മറിയാരാധന, ശിശു സ്നാനം, മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന, മദ്ധ്യസ്ഥ പ്രാർത്ഥന, കുമ്പസാരം, നോമ്പുകൾ, പെരുനാളുകൾ, വിശുദ്ധരെ പ്രഖ്യാപിക്കൽ തുടങ്ങി ബൈബിൾ വിരുദ്ധ നടപടികളാണ് വിശ്വാസികളെക്കൊണ്ട് സഭാ നേതൃത്വം ചെയ്യിക്കുന്നത്.

ഇപ്പോൾ പോപ്പ് ക്ഷമ പറഞ്ഞിരിക്കുന്നത് കാനഡയിലെ ആദിവാസികളോട് ചെയ്ത ക്രൂരതകൾക്കാണ്. കഴിഞ്ഞ വർഷം അവിടുത്തെ മെത്രാൻ മാർ മാപ്പ് ചോദിച്ചിരുന്നു. അതിന് പുറത്താണ് പാപ്പായുടെ മാപ്പ്.

കാനഡയിലെ തദ്ദേശീയരായ ഗോത്രവർഗ്ഗക്കാരായ ഒന്നര ലക്ഷത്തോളം കുട്ടികളെ വീടുകളിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി റസിഡൻഷ്യൽ സ്ക്കൂളുകളിൽ താമസിപ്പിച്ച് മതം മാറ്റി എന്നതാണ് സഭ ചെയ്ത തെറ്റ്.

സ്വന്തം സംസ്കാരത്തിൽ നിന്നും അവരെ മാറ്റുക മാത്രമല്ല മാനസികമായും ശാരീരികമായും ഈ കുട്ടികളെ പാതിരിമാർ പീഢിപ്പിക്കുകയും ചെയ്തു. 1863-1998 വരെയുള്ള കാലഘട്ടത്തിലാണ് ക്രിസ്ത്യാനിത്വത്തിന് കളങ്കം ചാർത്തിയ ഈ സംഭവങ്ങൾ നടക്കുന്നത്.

കാനഡയിലെ കത്തോലിക്കാസഭ കഴിഞ്ഞ വർഷം പശ്ചാത്തപിച്ച് മാപ്പ് പറഞ്ഞിരുന്നു. അത് കൂടാതെയാണ് ഫ്രാൻസിസ് മാർപ്പാപ്പ ഇപ്പോൾ ഗോത്ര വർഗ്ഗക്കാരോട് നേരിട്ട് മാപ്പ് പറഞ്ഞിരിക്കുന്നത്. തങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗോത്രത്തലവന്മാർ നേരിട്ട് വത്തിക്കാനിലെത്തുകയായിരുന്നു.
മാപ്പിൽ കാര്യങ്ങൾ പര്യവസാനിക്കുമെന്ന് തോന്നുന്നില്ല. ഒന്നര ലക്ഷത്തോളം കുട്ടികളെയാണ് പുരോഹിതന്മാർ പീഡിപ്പിച്ചത്.

കൊടുക്കേണ്ടി വന്നാൽ മില്യൻ കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവരും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ രീതി മറ്റൊരു തരത്തിലാണെന്ന് മാത്രം. എല്ലാം ‘ വെട്ടി നിരത്തും’ അവസാനം ‘പാർട്ടിക്ക് തെറ്റുപറ്റി’ എന്നൊരു കുറ്റസമ്മേതവും കൂടി നടത്തുന്നതോടെ പാർട്ടിയ്ക്കും നേതാക്കന്മാർക്കും ‘വിശുദ്ധി’യുടെ പരിവേഷവും കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!