പള്ളിത്തര്‍ക്കത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ നിയമനിര്‍മ്മാണ നിര്‍ദ്ദേശത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ

പള്ളിത്തര്‍ക്കത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ നിയമനിര്‍മ്മാണ നിര്‍ദ്ദേശത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ

പള്ളിത്തര്‍ക്കത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ നിയമനിര്‍മ്മാണ നിര്‍ദ്ദേശത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രമേയം പാസാക്കി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു പകരം പൊതുജനാഭിപ്രായം തേടുന്നത് കോടതിയോടുള്ള അവഹേളനമാണ്. ഇക്കാര്യങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നും സഭ ആവശ്യപ്പെട്ടു.

◼️യുദ്ധം അവസാനിക്കുന്നു. യുക്രെയിനും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ പുരോഗതി. സുരക്ഷ ഉറപ്പാണെങ്കില്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രെയിന്‍ സമ്മതിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് നഗരങ്ങളില്‍ ആക്രമണം കുറയ്ക്കാമെന്നു റഷ്യ ഉറപ്പു നല്‍കി. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോകന്റെ ഓഫീസില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയിലാണ് പുരോഗതി.

◼️ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന എല്‍ഡിഎഫ് യോഗം ഇന്ന്. പുതിയ മദ്യനയത്തിലും തീരുമാനമുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുന്നത് ഒഴിവാക്കുക, ഐടി മേഖലയില്‍ പബ് അനുവദിക്കുക തുടങ്ങിയ വിഷയങ്ങളിലും തീരുമാനമുണ്ടാകും. കെ റെയില്‍ വിഷയവും ചര്‍ച്ചയാകും.

◼️രണ്ടു ദിവസത്തെ പൊതുപണിമുടക്കിനു സമാപനം. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് പൊലീസ് നോക്കിനില്‍ക്കേ ജീവനക്കാരെ സമരക്കാര്‍ മര്‍ദ്ദിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിവാദമായതോടെ പോലീസ് അമ്പതോളം പേര്‍ക്കെതിരേ കേസെടുത്തു.

◼️പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് പാടൂരിലെ കെഎസ്ഇബി ഓഫീസില്‍ സമരാനുകൂലികളുടെ അതിക്രമം. ഉച്ചയോടെ ബൈക്കുകളിലും ഓട്ടോറിക്ഷയിലുമെത്തിയ മുപ്പതംഗ സംഘമാണ് അതിക്രമം നടത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് എന്‍ജിനിയര്‍ കുഞ്ഞുമുഹമ്മദ്, ഓവര്‍സിയര്‍ മനോജ്, ലൈന്‍മാന്‍മാരായ നടരാജന്‍ ആറുമുഖന്‍ വര്‍ക്കര്‍മാരായ അഷറഫ്, കുട്ടപ്പന്‍, രാമന്‍കുട്ടി, അപ്രന്റിസ് സഞ്ജയ് എന്നിവരെ മര്‍ദ്ദിച്ചു. ഓഫീസ് സാധനങ്ങള്‍ കേടുവരുത്തി. പരിക്കേറ്റവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️മൂന്നാറില്‍ പണിമുടക്കുകാര്‍ വഴിതടഞ്ഞതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ രാജയെ കൈയ്യേറ്റം ചെയ്ത പൊലീസ് എസ്ഐ സാഗറിനെ സ്ഥലംമാറ്റി. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കു മാറ്റി എസ്പിയാണ് ഉത്തരവിട്ടത്.

◼️ജോലിക്കെത്തിയ അധ്യാപകരെ പൊതുപണിമുടക്ക് അനുകൂലികള്‍ മര്‍ദ്ദിച്ചു. കോഴിക്കോട് അത്തോളി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേശീയ അധ്യാപക പരിഷത്ത് കൊയിലാണ്ടി ഉപജില്ല പ്രസിഡന്റ് ബിജു, സുബാഷ് എന്നീ അദ്ധ്യാപകരെ പ്രാദേശിക സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

◼️ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു.

◼️പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടക്കായി ലഭിച്ച കേന്ദ്രസഹായം എത്രയാണെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍. മാവോയിസ്റ്റ് വേട്ടക്കായി കേരളത്തിനു പണം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം. കേരളത്തിലെ മാവോയിസ്റ്റ് വേട്ട കേന്ദ്രഫണ്ട തട്ടാനുള്ള വ്യാജഏറ്റുമുട്ടല്‍ കൊലപാതകമാണെന്നു തുടക്കംമുതലേ ആരോപണമുണ്ടായിരുന്നു.

◼️അനധികൃത സ്വത്തു സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിക്കുവേണ്ടി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ച സിപിഎം നേതാവ് അറസ്റ്റിലായി. പാലക്കാട് വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയും സംഘവും അറസ്റ്റു ചെയ്തത്.

◼️കെ റെയില്‍ എംഡി റയില്‍വേയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയതാണെന്ന് മറക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍. ജനങ്ങളെ ദ്രോഹിച്ചാല്‍ കേന്ദ്രം തിരിച്ചു വിളിക്കും. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നടത്തിയ കെ റെയില്‍ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. കരുണ പാലിയേറ്റീവ് കെയര്‍ മന്ത്രി സജി ചെറിയാന്റെ പൊയ്മുഖമാണെന്നും അദ്ദേഹം പറഞ്ഞു.

◼️സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പരീക്ഷ ഇന്നും എസ്എസ്എല്‍സി പരീക്ഷ നാളേയും ആരംഭിക്കും. 4,27,407 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയും 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും എഴുതും.

◼️കൊവിഡ് വ്യാപിച്ചതോടെ ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. വീടിനു പുറത്തിറങ്ങരുതെന്ന് വിലക്കേര്‍പ്പെടുത്തി.

◼️സൗദി അറേബ്യയില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ പരിശോധന. ഇന്‍ഷ്വറന്‍സ് ഇല്ലാത്ത ഓരോ ജീവനക്കാരനും 2000 റിയാല്‍ മുതല്‍ 20,000 റിയാല്‍ വരെയാണ് പിഴ ഈടാക്കാകുക. സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഉണ്ടാകണമെന്ന ചട്ടവും നിലവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!