പ്രിയങ്ക ചോപ്ര  പാസ്റ്ററിന്റെ മരുമകൾ; ആത്മീയ ലോകത്തിനു വൈകിക്കിട്ടിയ വിവരം

പ്രിയങ്ക ചോപ്ര പാസ്റ്ററിന്റെ മരുമകൾ; ആത്മീയ ലോകത്തിനു വൈകിക്കിട്ടിയ വിവരം

നാല് വർഷം മുമ്പ് വിവാഹിതയായ ലോകപ്രശസ്ത സിനിമാ നടിയും മിസ് വേൾഡ് ജേതാവുമായ പ്രിയങ്ക ചോപ്ര ‘ഭാഗ്യവശാൽ ‘അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ മുൻ ശുശ്രൂഷകൻ പോൾ കെവിൻ ജോനാസിന്റെ കുടുംബത്തിലാണ് മരുമകളായി എത്തിയത്. അമേരിക്കൻ ഗായകനും പാട്ടെഴുത്തുകാരനും നടനുമായ നിക്കോളാസ് ജെറി ജോനാസാണ് പ്രിയങ്കയുടെ ഭർത്താവ്.

സംഗീത ലോകത്തുള്ളവർ സ്നേഹാദരവോടെ ‘പപ്പാ ജോനാസ് സർ’ എന്ന് വിളിക്കുന്ന പാസ്റ്റർ പോൾ കെവിൻ ജോനാസിൻ്റ മകനാണ് ഹോളിവുഡ് താരമായ നിക്കോളാസ് ജെറി. നേരത്തെ വിക്കോഫിലെ അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്ററ്റായിരുന്നു പോൾ കെവിൻ ജോനാസ്. ഏ ജി യിലെ ഒരു ഓർഡെയിംഡ് പാസ്റ്ററാണ്.

ഇദ്ദേഹം തന്നെയാണ് ഇവരുടെ വിവാഹം നടത്തിയത്. സംഗീത ട്രൂപ്പായ ക്രൈസ്റ്റ് ഫോർ നേഷൻസ് മ്യൂസികിന്റെ സ്ഥാപകനാണ് പോൾ. സഭയിലെ ആരാധനാ ഗാനങ്ങളുടെ വീഡിയോകൾ Youtube ൽ വൈറലാണ്. തന്റെ മൂന്ന് ആൺമക്കളായ നിക്കോളാസും
കെവിനും ജോയും ക്രിസ്ത്യൻ മ്യൂസിക് പരിപാടികളുമായി Youtube ൽ പ്രസിദ്ധം. ജോനാസ് ബ്രദേഴ് എന്നാണ് മ്യൂസിക് ബാൻ്റ് അറിയപ്പെടുന്നത്.

ഇന്ത്യയിലെ സിനിമാലോകത്തെ ഏറ്റവും വിലയുള്ള നടിയാണ് പ്രിയങ്ക. 2016ൽ രാജ്യം പത്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ലോകത്തെ അതിശക്തരായ നൂറു സ്ത്രീകളുടെ പട്ടികയിൽ പ്രിയങ്ക ചോപ്രയുടെ പേരും ഉൾപ്പെടുന്നു.

യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സന്തോഷം പ്രിയങ്കക്കും ലഭ്യമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.-പോൾ മാള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!