കോവിഡ് വ്യാപനം രൂക്ഷം; നാലാം തരം​ഗത്തിന് സാധ്യത, ചൈനയില്‍ ഷാങ്ഹായില്‍ ഭാ​ഗിക ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം രൂക്ഷം; നാലാം തരം​ഗത്തിന് സാധ്യത, ചൈനയില്‍ ഷാങ്ഹായില്‍ ഭാ​ഗിക ലോക്ക്ഡൗണ്‍

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ചൈനീസ് ന​ഗരമായ ഷാങ്ഹായില്‍ ഭാ​ഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു.

മാര്‍ച്ച്‌ ആദ്യവാരം മുതല്‍ തന്നെ ഷാങ്ഹായില്‍ കോവിഡ് വ്യാപനം ആരംഭിച്ചിരുന്നു. കോവിഡ് കാലത്തിനിടയിലെ ഏറ്റവും വലിയ രോ​ഗവ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷാങ്ഹായ് ന​ഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അതേസമയം, ഷാങ്ഹായില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സമ്പദ്‌ വ്യവസ്ഥയെ ആകെ ബാധിച്ചേക്കുമെന്ന ആശങ്ക ഉള്ളതിനാലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിരിക്കുന്നത്.

ഷാങ്ഹായ് ന​ഗരത്തില്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നും ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. ചൈനയില്‍ പുതുതായി 4,500 പേര്‍ക്ക് സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളുള്ള ദിവസങ്ങളില്‍ പൊതു ​ഗതാ​ഗത സംവിധാനങ്ങളും സര്‍വീസ് നടത്തില്ല. നിയന്ത്രണങ്ങളില്‍ വിമാന-ട്രെയിന്‍ സര്‍വീസുകളെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!