ഡല്‍ഹി: ഗ്രേറ്റർ നോയിഡ ഹാർവസ്റ്റ് മിഷൻ കോളജ് ബിരുദ ദാനവും കൺവൻഷനും അനുഗ്രഹകരമായി നടന്നു. വിവിധ കോഴ്സ് കളിലായി പഠനം പൂർത്തിയാക്കിയവർക്ക് എച്ച്. എം.സി. പ്രസിഡന്റ് റവ. ബാബു ജോൺ സർട്ടിഫിക്കറ്റുകൾ നൽകി.

പ്രിൻസിപ്പാൾ ഡോ.ബിജു ജോൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.റ്റി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ജനസമൂഹം കൊണ്ട് ഗ്രാഡ്വേഷൻ സർവ്വീസ് ശ്രദ്ധേയമായി. പഠനം പൂർത്തിയാക്കിയ കുട്ടികളുടെ മാതാപിതാക്കൾ സുഹൃത്തുകൾ സഭാംഗങ്ങൾ എന്നിവർ ആവേശപൂർവ്വം പങ്കെടുത്തു.

മാർച്ച് 24 -27 വരെ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിശ്വാസികൾ പങ്കെടുത്തു.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ദിനവും മൂന്ന് സമ്മേളനങ്ങളാണ് നടന്നത്. ബർമ്മ, നേപ്പാൾ തുടങ്ങിയ ഇന്ത്യയുടെ സമീപ രാജ്യങ്ങളിൽ നിന്നും നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സഭാംഗങ്ങളും പാസ്റ്ററന്മാരും യോഗങ്ങളിൽ പങ്കെടുത്തു.

എച്ച് എം.സി.യുടെ ദക്ഷിണേന്ത്യൻ സഭാ പ്രതിനിധികളും പങ്കെടുക്കുകയുണ്ടായി. വിവിധ ഭാഷകൾ സംസാരിക്കുന്നവരുടേയും വിഭിന്ന സംസ്കാരമുള്ളവരുടേയും ഒത്തുചേർന്നുള്ള ആരാധന അത്യന്ത്യം ആനന്ദകരമായി. എല്ലാവരും കർതൃമേശയിൽ പങ്കാളികളായി. റവ. ബാബു ജോൺ , ഡോ. ബിജു ജോൺ എന്നിവർ കർതൃമേശയ്ക്ക് നേതൃത്വം നൽകി.

റവ. വി.റ്റി അബ്രഹാം എല്ലാ യോഗങ്ങളിലും പ്രസംഗിച്ചു. ബൈബിളിലെ ‘സ്ത്രീ പുരുഷനോടൊപ്പം’ എന്ന വിഷയത്തെ ആസ്പദമാക്കി റിട്ട. പ്രാഫ.ഡോ. ഓമന റസ്സൽ പ്രഭാഷണം നടത്തി.
കൊറോണ പ്രതിസന്ധിക്ക് അയവ് വന്നതിനാൽ തെല്ലും അവേശക്കുറവില്ലാതെ തന്നെ സമ്മേളനങ്ങൾ നടന്നു.

വൈസ്. പ്രിൻസിപ്പാൾ ഡോ. ജോയി ഇ. രത്തിനം, കാമ്പസ് ഡയറക്ടർ ബ്ലസ്സൻ .ജി. ശാമുവൽ , രജിസ്ട്രാർ സിജു ഏബ്രഹാം എന്നിവർ ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകി.
പഠനം പൂർത്തിയാക്കിയവർക്കുള്ള അവാർഡുകളും സമ്മാനങ്ങളും റിട്ട. പ്രൊഫ. ഡോ. ഓമന റസ്സൽ വിതരണം ചെയ്തു. എല്ലാ പ്രസംഗങ്ങളും പാസ്റ്റർ ജോൺസൺ രാമചന്ദ്രൻ , സിജു ഏബ്രഹാം, കോളജ് ചാപ്ലയിൻ വിൽസൺ വർഗീസ് തോമസ് എന്നിവർ പരിഭാഷപ്പെടുത്തി.

































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.