ക്രൈസ്തവ വിശ്വാസികൾ സഹനത്തിന്റെ പാത സ്വീകരിക്കണം : പാസ്റ്റർ എ.റ്റി. ജോസഫ്

ക്രൈസ്തവ വിശ്വാസികൾ സഹനത്തിന്റെ പാത സ്വീകരിക്കണം : പാസ്റ്റർ എ.റ്റി. ജോസഫ്

മുളക്കുഴ: ക്രൈസ്തവ വിശ്വാസത്തിന്റെ പരിശോധന അഗ്നിശോധനയാണ്. ആ അഗ്നിശോധനകളുടെ നടുവിലൂടെയാണ് ദൈവസഭ കടന്നു പോയത് എന്ന് പാസ്റ്റര്‍ എ.റ്റി. ജോസഫ് പ്രസ്താവിച്ചു.

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിവസത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീഷ്ണമായ ശോധനകളിലും സത്യവിശ്വാസത്തെ തള്ളിക്കളയാതെ ജീവിത പാതയില്‍ മുന്നേറണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാസ്റ്റര്‍ റ്റി. എ. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പാസ്റ്റര്‍മാരായ ജെയ്‌സ് പാണ്ടനാട്, പി.സി. ചെറിയാന്‍ എന്നിവര്‍ ദൈവവചന ശുശ്രൂഷ നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ ലൈജു നൈനാന്‍, എ.പി. അഭിലാഷ്, തോമസ്‌കൂട്ടി ഏബ്രഹാം, കെ.ജി ജോണ്‍, ബ്രദര്‍ അജി കുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!