
ഗ്രെയ്റ്റര്‍ നോയിഡ: ഹാര്‍വെസ്റ്റ് മിഷന് കോളേജിന്റെയും സഭകളുടെയും ജനറല്‍ കണ്‍വന്‍ഷനായ ‘ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍-2022’ ആരംഭിച്ചു.
ഉത്തര്‍പ്രദേശിലെ ഗ്രെയ്റ്റര്‍ നോയിഡയില്‍ ഹാര്‍വെസ്റ്റ് മിഷന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്വന്ഷന് പ്രസിഡന്റ് റവ. ബാബു ജോണ്‍ ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ റവ. ബിജു ജോണ്‍ അദ്ധ്യക്ഷത വഹിച്ച സമ്മേനത്തില്‍ എസ്.ഐ.ഏ.ജി ജനറല്‍ സൂപ്രണ്ടും മലബാര്‍ ഡിസ്ട്രിക്ട് സൂപ്രണ്ടുമായ റവ. ഡോ. വി.റ്റി. എബ്രഹാം മുഖ്യസന്ദേശം നല്കി.
എച്ച് .എം സി യുടെ പ്രവർത്തനങ്ങൾ വടക്കേ ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ നടന്നു വരുന്നു. സഭകൾ സ്ഥാപിതമായിട്ടുണ്ട്. സുവിശേഷ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നു. ഞായറാഴ്ച വരെ നീണ്ടു നിൽക്കുന്ന യോഗങ്ങളിൽ സഭകളെ പ്രതിനിധീകരിച്ച് ധാരാളം പേർ പങ്കെടുക്കുന്നു.

ഞായറാഴ്ച രാവിലെ നടക്കുന്ന സഭാ യോഗത്തേടെയും ഉച്ചകഴിഞ്ഞു നടക്കുന്ന ബിരുദ ദാനത്തോടെയും സമ്മേളനം അവസാനിക്കും.
വാർത്ത: ബ്ലസ്സൻ ജി ശാമുവൽ, ഗ്രേറ്റർ നോയിഡ































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.