ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേരളത്തിലെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
എംപിമാരെ പാര്‍ലമെന്റ് വളപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എംപിമാര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങി.
പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്. ബെന്നി ബഹനാന്, ടി.എന്‍ പ്രതാപന്, ഹൈബി ഈഡന് തുടങ്ങിയവരെ പൊലീസ് ബലമായി മാറ്റി. ഹൈബി ഈഡന്റെ മുഖത്തടിച്ചു
പാര്‍ലമെന്റ് അംഗങ്ങളാണെന്ന് അറിയിച്ചിട്ടും പൊലീസ് പിന്മാറാന് കൂട്ടാക്കിയില്ലെന്ന് എംപിമാര്‍ ആരോപിച്ചു. പൊലീസ് നടപടിയില്‍ ലോക്സഭ സ്പീക്കര്‍ക്ക് ഇന്നു തന്നെ പരാതി നല്‍കുമെന്ന് ഹൈബി ഈഡന് പറഞ്ഞു. യുഡിഎഫ് എംപിമാരോട് ചേംബറില്‍ വന്നു കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.