ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചാനലിന് സംപ്രേഷണം ഉടന്‍ പുനസ്ഥാപിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
വിലക്കിന് സുപ്രീം കോടതി ഇടക്കാല സ്റ്റേയാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത ഉത്തരവ് വരെ പ്രവര്‍ത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് രേഖകള്‍ പരിശോധിച്ചശേഷമാണ് കോടതി സ്റ്റേ അനുവദിച്ചത്. 20 മിനിറ്റോളം ചേംബറില്‍ കോടതി കേന്ദ്രം നല്കിയ രേഖകള്‍ പരിശോധിച്ചു.
വിലക്കിന് ആധാരമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മീഡിയ വണ്ണിനും നല്കാന് കോടതി നിര്‍ദേശിച്ചു. വിലക്കിന് കാരണമെന്തെന്ന് അറിയാന്‍ കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫയലുകള്‍ പുറത്തു വിടണം. ഹര്‍ജിക്കാര്‍ക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.