ഭൂപരിഷ്കരണ നിയമ ഭേദഗതിക്കുള്ള ബജറ്റ് നിര്‍ദേശത്തില്‍ എതിര്‍പ്പുമായി സിപിഐ. നിയമത്തില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫിന് ഉദ്ദേശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഭേദഗതി സാധ്യമല്ലെന്നും തോട്ടങ്ങളില്‍ ഇടവിള കൃഷിക്ക് ഇപ്പോള്‍തന്നെ നിയമമുണ്ടെന്നും കാനം പറഞ്ഞു.
◼️ബസ് ചാര്‍ജ് മിനിമം പത്തു രൂപയില്‍നിന്ന് പന്ത്രണ്ടു രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് ഒരു രൂപയില്‍നിന്ന് ആറു രൂപയാക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം സമര പ്രഖ്യാപനമുണ്ടാകുമെന്നും ഫെഡറേഷന് വ്യക്തമാക്കി.
◼️കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി സിപ്സിയെ അറസ്റ്റു ചെയ്തു. കുഞ്ഞിന്റെ അച്ഛന് സജീവനെതിരേ പൊലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനു ബാലനീതി നിയമപ്രകാരമാണ് നടപടി.
◼️എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. ശ്രീകണ്ഠാപുരത്തെ കോണ്‍ഗ്രസ് ഓഫീസിനു മുന്നിലാണ്’സേവ് കോണ്‍ഗ്രസ്’ എന്ന പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റ് തുലച്ചതിന് ആശംസകളെ’ന്നും ‘പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകു’ എന്നും പോസ്റ്ററിലുണ്ട്.
◼️കള്ളന്മാരെ പേടിച്ച് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ട 20 പവന് സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ആധാറും, മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളും എവിടെയാണ് കുഴിച്ചിട്ടതെന്ന് വീട്ടമ്മ മറന്നു. പോലീസ് പറമ്പ് കുഴിച്ച് ഇവ കണ്ടെടുത്തു. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ അജിതകുമാരി(65)യെയാണ് പോലീസ് ഇങ്ങനെ സഹായിച്ചത്.
◼️കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഹോട്ട് സ്പ്രിംഗ് മേഖലയില്‍നിന്ന് ചൈന പിന്‍മാറണമമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പതിനഞ്ചാമത് കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് ആവര്‍ത്തിച്ചത്. കിഴക്കന്‍ ലഡാക്കിലെ ചുഷൂലിലാണ് കമാന്‍ഡര്‍തല ചര്‍ച്ച നടന്നത്.
◼️യുക്രെയ്നില്‍ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. നാറ്റോ സഖ്യവും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും തടയേണ്ടതാണെന്നും ബൈഡന് പറഞ്ഞു. യുക്രെയ്നില്‍ റഷ്യ പരാജയപ്പെടുമെന്നും ബൈഡന് പറഞ്ഞു.
◼️യുക്രെയ്നിലെ മെലിറ്റോപോള്‍ നഗരത്തിന്റെ മേയറെ റഷ്യന്‍ സൈന്യം തട്ടിയെടുത്തു. പത്തംഗ സംഘമാണു മേയര്‍ ഇവാന് ഫെഡ്റോവിനെ തട്ടിക്കൊണ്ടു പോയതെന്നു യുക്രെയ്ന് പാര്‍ലമെന്റ് ട്വിറ്ററില്‍ അറിയിച്ചു.
◼️മാര്‍ക്സിസ്റ്റ് വിപ്ലവനേതാവ് ഏണെസ്റ്റോ ചെഗുവേരയെ വെടിവെച്ചുകൊന്നെന്ന് കരുതുന്ന മുന്‍ ബൊളീവിയന്‍ പട്ടാളക്കാരന് മരിയോ ടെറാന് സലാസര്‍ (80) അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.