വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ വകയിരുത്തിക്കൊണ്ട് സംസ്ഥാന ബജറ്റ്.

വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ വകയിരുത്തിക്കൊണ്ട് സംസ്ഥാന ബജറ്റ്.

വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ വകയിരുത്തിക്കൊണ്ട് സംസ്ഥാന ബജറ്റ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലിനും രണ്ടായിരം കോടി രൂപ വീതം. ലൈഫ് വഴി 1,06,000 വീടുകള്‍. ആരോഗ്യമേഖലയ്ക്ക് 2629.33 കോടി രൂപ. നാല് ഐടി ഇടനാഴികള്‍ക്കും നാലു സയന്‍സ് പാര്‍ക്കുകള്‍ക്കും തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിനും കെഎസ്ആര്‍ടിസിക്കും ആയിരം കോടി രൂപ വീതം. സര്‍വ്വകലാശാല ക്യാംപസുകളോടനുബന്ധിച്ച് പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ യൂണിറ്റ് ആരംഭിക്കാന്‍ 200 കോടി രൂപ വകയിരുത്തി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 12,913 കോടി കോടി രൂപ. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശങ്ങള്‍.

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷിക്കുന്ന റവന്യൂ വരവ് 1,34,097.80 കോടി രൂപയാണ്. റവന്യൂ ചെലവ് 1,57,065.89 കോടി രൂപയാണ്. 22,968.09 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ടാകും. പൊതുകടം 27,856.03 കോടി രൂപ.

കേരള ബജറ്റ് ഒറ്റ നോട്ടത്തില്‍
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് – 12,913 കോടി
ആരോഗ്യമേഖലയ്ക്ക് 2,629.33 കോടി
വിലക്കയറ്റം നേരിടാന്‍ – 2000 കോടി
ഭക്ഷ്യ സുരക്ഷക്ക് – 2000 കോടി
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍, കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്ക് – 1000 കോടി
നാല് സയന്‍സ് പാര്‍ക്കുകള്‍ – 1000 കോടി
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് – 1000 കോടി
കെഎസ്ആര്‍ടിസിക്ക് 1000 കോടി രൂപ
ലോക സമാധാനത്തിനായി ആഗോള ഓണ്‍ലൈന്‍ സെമിനാര്‍ – 2 കോടി
സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ യൂണിറ്റ് – 200 കോടി
തിരുവനതപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ പാര്‍ക്ക് – 150 കോടി
140 മണ്ഡലത്തിലും സ്‌കില്‍ പാര്‍ക്കുകള്‍ – 350 കോടി
മൈക്രോ ബയോ കേന്ദ്രങ്ങള്‍ – 5 കോടി
ഗ്രാഫീന്‍ ഗവേഷണത്തിന് – ആദ്യ ഗഡു 15 കോടി
ഐടി ഇടനാഴികളില്‍ ലീഡര്‍ഷിപ്പ് പാക്കേജ്
വര്‍ക്ക് നിയര്‍ ഹോം പദ്ധതി – 50 കോടി
തിരുവനന്തപുരത്ത് ആഗോള ശാസ്ത്രോത്സവം – 4 കോടി
മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഗവേഷണത്തിന് 2 കോടി
അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ – 175 കോടി
പത്ത് മിനി ഫുഡ് പാര്‍ക്ക് -100 കോടി
റബ്ബര്‍ സബ്സിഡി – 500 കോടി
ഫെറി ബോട്ടുകള്‍ സോളാറാക്കും
വീടുകളില്‍ സോളാര്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശ ഇളവ്
ഡാമിലെ മണല്‍ വാരാനുള്ള യന്ത്രങ്ങള്‍ വാങ്ങാന്‍ – 10 കോടി
ശുചിത്വ സാഗരം പദ്ധതി – 10 കോടി
നെല്‍കൃഷി വികസനം – 76 കോടി
തീര സംരക്ഷണം – 100 കോടി
മനുഷ്യ-വന്യ ജീവി സംഘര്‍ഷം തടയാന്‍ – 25 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ – 140 കോടി
ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാന്‍ – 33 കോടി
ശബരിമല മാസ്റ്റര്‍ പ്ലാന്‍ – 30 കോടി
ഒരു കുടുംബം ഒരു സംരംഭം പദ്ധതി – 7 കോടി
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം
സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങള്‍
ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് – 23 കോടി
കെ ഫോണ്‍ ആദ്യ ഘട്ടം ജൂണ്‍ 30 നു തീര്‍ക്കും
പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് – 92 കോടി
പുതിയ 6 ബൈപ്പാസുകള്‍ക്ക് – 200 കോടി
കെഎസ്ആര്‍ടിസിക്ക് 50 പെട്രോള്‍ പമ്പ്
സില്‍വര്‍ ലൈന്‍ പദ്ധതി – ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി
ശബരിമല എയര്‍പോര്‍ട്ട് – 2 കോടി
ടൂറിസം മാര്‍ക്കറ്റിംഗിന് – 81 കോടി
കാരവന്‍ പാര്‍ക്കുകള്‍ക്ക് – 5 കോടി
ചാമ്പ്യന്‍സ് ബോട്ട് റേസ് 12 സ്ഥലങ്ങളില്‍
സമുദ്ര വിനോദ സഞ്ചാരത്തിന് – 5 കോടി
സഞ്ചരിക്കുന്ന റേഷന്‍ കട തുടങ്ങും
പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം – 70 കോടി
ഭിന്ന ശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് – 15 കോടി
ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് – 2 കോടി
പൊതുജനാരോഗ്യത്തിന് – 288 കോടി
ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി വികസിപ്പിക്കും
കൊച്ചി ക്യാന്‍സര്‍ സെന്ററിനെ അപെക്സ് സെന്ററാക്കും
മെഡിക്കല്‍ കോളേജുകള്‍ക്ക് – 250 കോടി
ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ – 100 കോടി
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ – 10 കോടി
യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം – 10 കോടി
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അലവന്‍സ് വര്‍ധിച്ചു
ട്രാന്‍സ്ജെന്റര്‍മാരുടെ മഴവില്ല് പദ്ധതിക്ക് – അഞ്ച് കോടി
വയോമിത്രം പദ്ധതിക്ക് – 27 കോടി

◼️കടലാസ് രഹിത ബജറ്റ്. ഐ പാഡില്‍ നോക്കി വായിച്ചാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സംസ്ഥാന ബജറ്റ് അവതരണം. സംസ്ഥാനത്ത് ആദ്യമായാണ് പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിക്കുന്നത്. കവിതകളോ കഥകളോ ഇല്ലാതെ നേരിട്ടുള്ള അവതരണം. കൊടിയ പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചു കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ബജറ്റ് അവതരണത്തിന്റെ തുടക്കം. രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ടതായിരുന്നു ബജറ്റ് പ്രസംഗം. ഉച്ചയോടെ പിരിഞ്ഞ നിയമസഭ തിങ്കളാഴ്ച രാവിലെ ഒമ്പതിനു വീണ്ടും ചേരും.

◼️സംസ്ഥാന ബജറ്റ് അവതരണത്തിനു മുമ്പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് എംഎല്‍എമാര്‍ക്കു നല്‍കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സാധാരണ ബജറ്റിന് മുന്‍പ് നല്‍കാറുണ്ട്. ബജറ്റിനു ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണം എന്നതാണ് ചട്ടം. മുന്‍കൂട്ടി റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കുന്ന രീതി ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

◼️യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിശ്വാസ്യതയില്ലാത്ത ബജറ്റാണിത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ തുന്നിച്ചേര്‍ത്തുവച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!