യുക്രൈയ്‌നെതിരെ വാക്വം ബോംബുകള്‍ ഉപയോഗിച്ചതായി റഷ്യ സ്ഥിരീകരിച്ചു; യുകെ

യുക്രൈയ്‌നെതിരെ വാക്വം ബോംബുകള്‍ ഉപയോഗിച്ചതായി റഷ്യ സ്ഥിരീകരിച്ചു; യുകെ

ലണ്ടന്‍; യുക്രൈനില്‍ റഷ്യ വാക്വം ബോംബുകള്‍ ഉപയോ ഗിച്ചതായി റഷ്യ സ്ഥിരീകരിച്ചു എന്ന വാര്‍ത്തയുമായി യുകെ പ്രതിരോധ മന്ത്രാലയം.

ട്വിറ്റര്‍ വഴിയാണ് യുകെ ഈ വാര്‍ത്ത പുറത്ത് വിട്ടത്. ടിഒഎസ് വണ്‍ എ എന്ന വാക്വം ബോംബാണ് യുക്രൈനില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്. ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടാക്കാന്‍ ഈ ബോംബിന് സാധിക്കും. വാക്വം ബോംബിന് പുറമെ തെര്‍മോബാറിക് ബോംബ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.

തെര്‍മോബാറിക് ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് യുഎസിലെ യുക്രൈന്‍ അംബാസഡര്‍ ഒക്‌സാന മാര്‍ക്കറോവ നേരത്തെ ആരോപിച്ചിരുന്നു. “അവര്‍ ഇന്ന് വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ ഉക്രെയ്നില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,” അംബാസഡര്‍ പറഞ്ഞു.

അന്തരീക്ഷത്തിലെ താപനിലയെയും മര്‍ദ്ദത്തിന്റെയും തകിടം മറിക്കുന്ന തരത്തിലാണ് വാക്വം ബോംബിന്റെ പ്രവര്‍ത്തനം. ഈ ബോംബ് ഉയര്‍ന്ന ഊഷ്മാവില്‍ സ്ഫോടനം സൃഷ്ടിക്കുന്നതിനായി ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്സിജന്‍ വലിച്ചെടുക്കുന്നു, സാധാരണ നടക്കുന്ന സ്ഫോടത്തേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്ഫോടന തരംഗം സൃഷ്ടിക്കാനും മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനും ഈ ബോംബിന് സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!