യുദ്ധഭൂമിയിൽ നിന്ന് എത്തിയ മുൻ സഖ്യാംഗത്തിന് ആശ്വാസ സാന്ത്വനവുമായി കുമളി യൂണിയൻ

യുദ്ധഭൂമിയിൽ നിന്ന് എത്തിയ മുൻ സഖ്യാംഗത്തിന് ആശ്വാസ സാന്ത്വനവുമായി കുമളി യൂണിയൻ

കുമളി: അട്ടപ്പള്ളം നേതാജി ബാലജനസഖ്യം അംഗവും കുമളി യൂണിയൻ മുൻ വൈസ് പ്രസിഡന്റും(2020-21) നിലവിലെ വൈസ് പ്രസിഡൻ്റിൻ്റെ സഹോദരിയും ആയ ആഷ്മി കെ ആൻ്റണി ജനുവരി എട്ടിനാണ് മെഡിക്കൽ സയൻസ് പഠനാർത്ഥം യുക്രെയിനിൽ ഉള്ള വിന്നിട്സ്യ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചേർന്നത്. അവിടെ ചെന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ യുദ്ധ ഭീഷണിയിലായി. ആഷ്മിയുടെ മാതാപിതാക്കളും സഹോദരങ്ങളും ആശങ്കയിലും ഭയത്തിലും വളരെ സങ്കടത്തിലുമായിരുന്നു. ചില ദിവസങ്ങൾ മരണ വീടിനു തുല്യമായിരുന്നു. ഈ സമയങ്ങളിലെല്ലാം ബാലജനസഖ്യം കുമളി യൂണിയൻ രക്ഷാധികാരി സണ്ണി ഇലഞ്ഞിമറ്റം, നേതാജി ശാഖ സഹകാരി സുനിത താഹ, മേഖല വൈസ് പ്രസിഡൻ്റ് ആഷിമ ഖദീജ, വാർഡ് മെമ്പർ ജയ്മോൾ മനോജ് എന്നിവർ സ്ഥിരം സന്ദർശകർ ആയിരുന്നു.

ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, ഇടുക്കി ജില്ലാ കളക്ടർ ഷീല ജോർജ്, ബാലജനസഖ്യം കേന്ദ്ര ഓഫീസ്, പ്രഥാന മന്ത്രിയുടെ സുരക്ഷ ഭടൻ പി എസ് മഹേഷ് എന്നിവരെയെല്ലാം ബന്ധപ്പെടുകയും ഭവനം സന്ദർശിച്ച് മാതാപിതാക്കളെയും സഹോദരങ്ങളെയും ധൈര്യപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം യുക്രയിനിൽ നിന്നും വന്ന മുൻ യൂണിയൻ വൈസ് പ്രസിഡൻറ് ആഷ്മിയെ യൂണിയൻ ഭാരവാഹികൾ ആശ്വാസ സാന്ത്വനം പകർന്ന് ധൈര്യപ്പെടുത്തി.

യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് ജോഷ്മി ആൻറണി അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡൻറ് ആഷിമ ഖദീജ ഷാൾ അണിയിച്ച് സ്വീകരിച്ചു. യൂണിയൻ ട്രഷറർ ആഷിഷ് ജോസഫ് സജി, സേവന വിഭാഗം കൺവീനർ റോബിൻ റോയ്, രക്ഷാധികാരി സണ്ണി ഇലഞ്ഞിമറ്റം, സഹകാരി ഫോറം കൺവീനർ ബോസ് ആലുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ആഷ്മി കെ ആൻ്റണി തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയും കൃതജ്ഞത അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!