ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നു.
ടൈംസ് നൗ, റിപ്പബ്ലിക് പിമാര്‍ക്ക്, എ.ബി.പി, ഇന്ത്യാടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവരുന്നത്.
യു.പിയില്‍ ബി.ജെ.പി തിരിച്ചുവരുമെന്നാണ് ഫലങ്ങള്‍. ഇവിടെ ബി.ജെ.പിക്കു ഭരണത്തുടര്‍ച്ചയെന്നാണ് നാല് സര്‍വേകള്‍ പറയുന്നത്. യു.പിയില്‍ 240 സീറ്റില്‍ ബി.ജെ.പിയും 140 സീറ്റില്‍ ബി.എസ്.പിയും വിജയിക്കുമെന്നാണ് റിപ്പബ്ലിക് ഫലം. കോണ്‍ഗ്രസ് 4 സീറ്റിലൊതുങ്ങും. എന്നാല്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് ഫലം. മൂന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബില്‍ അഞ്ച് സര്‍വേയിലും ആംആദ്മി തന്നെയാണ് മുന്നില്‍. ഇവിടെ നൂറു സീറ്റിനുമുകളില്‍ ആംആദ്മി നേടുമെന്നാണ് പ്രവചനം.
76 മുതല്‍ 90 സീറ്റ് വരെ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് എക്സിറ്റ് പോള്‍. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോണ്‍ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പറയുന്നു.
ഗോവയില്‍ കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസും ബി.ജെപിയും ഇവിടെ ഒപ്പത്തിനൊപ്പമാണെന്ന തരത്തിലും മറ്റൊരു സര്‍വേ ഫലമുണ്ട്. ഉത്തരാഖണ്ഡിലും ബി.ജെ.പിക്കാണ് മുന്‍തൂക്കം. ഗോവയില്‍ ഇഞ്ചോടിഞ്ച് ഫലമാകുമെന്നും കോണ്‍ഗ്രസിന് മുന്‍തൂക്കമെന്നും ഫലങ്ങള്‍ പറയുന്നുണ്ട്. 13 മുതല്‍ 17വരേ കോണ്‍ഗ്രസിനും ബി.ജെ.പിക്കും സീറ്റ് ലഭിക്കാം.
ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്കു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് നാല് സര്‍വേ ഫലം. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താമെന്ന് എ.ബി.പി സര്‍വേ പ്രവചിക്കുന്നു.
ഗോവയില്‍ കനത്ത പോരാട്ടം തന്നെയായിരുന്നു. അതിനാല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും അധികാരം സര്‍വേ പ്രവചിക്കുന്നു. ചില സര്‍വേകള്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം നല്‍കുന്നത്. മണിപ്പൂരില്‍ ബി.ജെ.പി നിലനിര്ത്തിയേക്കുമെന്നുമാണ് ഫലം. എന്നാല്‍ ഇവിടെ ബി.ജെ.പിയെയാണ് ടൈംസ് നൗ പ്രവചിക്കുന്നത്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.