24-ാമത്  വടക്കേ അമേരിക്കൻ മലയാളി അസംബ്ളീസ് ഓഫ് ഗോഡ് സഭകളുടെ ദേശീയ കോൺഫ്രൻസ് ഒക്കലഹോമയിൽ

24-ാമത് വടക്കേ അമേരിക്കൻ മലയാളി അസംബ്ളീസ് ഓഫ് ഗോഡ് സഭകളുടെ ദേശീയ കോൺഫ്രൻസ് ഒക്കലഹോമയിൽ

ന്യൂയോർക്ക്: 24-ാമത് അമേരിക്കൻ മലയാളി ഏ.ജി സഭകളുടെ ദേശീയ കൺവൻഷൻ 2022 ജൂൺ 30 മുതൽ ജൂലൈ 3 വരെ ഒക്കലഹോമയിൽ നടക്കും. ഒക്കലഹോമ സിറ്റിയോടടുത്തുള്ള ഹിൽട്ടൺ ഗാർഡൻ ഇൻ ആന്റ് ചാമ്പ്യൻ കൺവൻഷൻ സെന്ററിലാണ് കോൺഫ്രൻസ് നടത്തുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കും വെവ്വേറെ സമ്മേളനങ്ങളും നടക്കും.

എയർപോർട്ടിനടുത്താണ് ഈ കൺവൻഷൻ സെന്റർ. എയർപോർട്ടിൽ നിന്നും അഞ്ച് മിനിറ്റിടവിട്ട് കൺവൻഷൻ സെന്ററിലേക്ക് ഷട്ടിൽ സർവ്വീസ് ഉണ്ടായിരിക്കും.

“കർത്താവിനെ എതിരേൽക്കാൻ ഒരുങ്ങിക്കൊൾക ” ( 1 യോഹന്നാൻ 3: 3,4) എന്നതാണ് കൺവൻഷൻ തീം. 2020, 21 വർഷങ്ങളിൽ കൊവിഡ് 19 തീവ്രത കാരണം യോഗങ്ങൾ നടന്നില്ല. രണ്ടു വർഷത്തിന് ശേഷം നടക്കുന്ന ഈ സമ്മേളനത്തിൽ സ്നേഹ ബന്ധം പുതുക്കി ഒരുമിച്ച്‌ ആരാധിച്ച് മടങ്ങുവാനായി അമേരിക്കയിലെ എല്ലാ ദൈവമക്കളും പങ്കെടുക്കണമെന്ന് നാഷണൽ പ്രസിഡന്റ് റവ.കെ. ഓ. ജോൺസൺ അഭ്യർത്ഥിക്കുന്നു. 25 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.

പാസ്റ്റർ ഷിബു തോമസ്
പാസ്റ്റർ ഫിലിപ്പ് ജോൺ

പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ ഫിലിപ്പ് ജോൺ മുംബൈ എന്നിവരാണ് മലയാളം സെഷനിലെ മുഖ്യ പ്രാസംഗികർ. ഇംഗ്ലീഷ് സെഷനിൽ അമേരിക്കൻ പാസ്റ്റർമാരായിരിക്കും പ്രസംഗിക്കുക. എല്ലാ തിങ്കളാഴ്ച തോറും കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന ഓൺലൈൻ വഴി നടന്നു വരുന്നു.

കോൺഫ്രൻസ് ഭാരവാഹികളായി റവ. കെ.ഓ. ജോൺസൻ ( നാഷണൽ കൺവീനർ), റവ. ജസ്റ്റിൻ സാബു (നാഷണൽ ജോ. കൺവീനർ), ഡോ.അജിത് ബെൻ ചെറിയാൻ (നാഷണൽ സെക്രട്ടറി), ജേക്കബ് ദാനിയൽ (നാഷണൽ ട്രഷറാർ ), ലിസി ജോൺസൺ (ലേഡീസ് കോ-ഓർഡിനേറ്റർ), ജിജി ജോൺ (നാഷണൽ ജോ.സെക്രട്ടറി), ലിജി കുര്യൻ (ഇംഗ്ലീഷ് വിഭാഗം കോ-ഓർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

വാർത്ത: മോൻസി ന്യൂയോർക്ക്
(മീഡിയാ കോ-ഓർഡിനേറ്റർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!