ചെന്നൈ പട്ടണത്തെ ഭരിക്കാന്‍ ദളിത് വനിത; വഴിമാറിയത് 333 വര്‍ഷത്തെ ചരിത്രം

ചെന്നൈ പട്ടണത്തെ ഭരിക്കാന്‍ ദളിത് വനിത; വഴിമാറിയത് 333 വര്‍ഷത്തെ ചരിത്രം

പ്രായത്തില്‍ ലോകത്തിലെ രണ്ടാമത്തെ സിറ്റിയായ ചെന്നൈ കോര്‍പറേഷന്റെ ഭരണം ഇനി ആര്‍. പ്രിയ എന്ന ദളിത് വനിതയുടെ കൈകളില്‍. ലോകത്തില്‍ ഏറ്റവും പ്രായമുള്ള നഗരം ‘സിറ്റി ഓഫ് ലണ്ടന്‍’ ആണ്.

1688-ല്‍ രൂപം കൊണ്ട ചെന്നൈ നഗരസഭയുടെ അദ്ധ്യക്ഷസ്ഥാനം ആദ്യമായിട്ടാണ് ഒരു ദളിത് വനിതയുടെ കരങ്ങളില്‍ എത്തുന്നത്.

ചെന്നൈ സിറ്റിയ്ക്ക് ദളിത് വനിതയെ സംവരണം ചെയ്തു കൊണ്ട് ഉത്തര വിറക്കിയത് പുതിയ ഡി.എം.കെ സര്‍ക്കാരാണ്. ഫെബ്രുവരി 19 നടന്ന തെരഞ്ഞെടുപ്പില്‍ 200 സീറ്റില്‍ 178 സീറ്റും ഡി.എം.കെ പിടിച്ചെടുത്തു.

ഇതില്‍ 13 ദളിത് വനിതകളുമുള്‍പ്പെടുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രിയയെ മേയറാക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. വടക്കന്‍ ചെന്നൈയിലെ മംഗലപുരം വാര്‍ഡില്‍ നിന്നാണ് പ്രിയ ജയിച്ചു കയറിയത്. അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത പ്രദേശമാണിവിടം.

എന്നിട്ടും പ്രിയ പഠിച്ചു. ചെന്നൈ ജോര്‍ജ് ടൗണ്‍ ശ്രീകന്യകാ പരമേശ്വരി കോളില്‍ നിന്നും എം.കൊം എടുത്തു. ചെന്നൈക്ക് പുറമെ താബരം നഗരസഭയുടെ അദ്ധ്യക്ഷയും പട്ടികജാതി വനിതയാണ്. കടലൂര്‍, കോയമ്പത്തൂര്‍, മധുര, കാഞ്ചീപുരം, ശിവകാശി, വെല്ലൂര്‍ തുടങ്ങിയ കോര്‍പറേഷനുകള്‍ എല്ലാം ഭരിക്കുന്നത് വനിതകളാണ്.

ബ്രട്ടീഷ് രാജാവായിരുന്ന ജെയിംസ് രണ്ടാമന്റെ ഉത്തരവിന്‍ പ്രകാരമാണ് മദ്രാസ് കോര്‍പറേഷന്‍ രൂപവല്‍ക്കരിക്കുന്നത്. പിന്നീട് മദ്രാസ് എന്ന പേര് മാറ്റി ചൈന്നെ എന്ന പേരിട്ടു. മദ്രാസ് കോര്‍പറേഷന്റെ ആദ്യ മേയര്‍ ഇംഗ്ലീഷുകാരനായിരുന്നു.

ചെന്നൈ സിറ്റിയ്ക്ക് ദളിത് വനിതയെ സംവരണം ചെയ്തു കൊണ്ട് ഉത്തരവിറക്കിയത് പുതിയ ഡി.എം.കെ സർക്കാരാണ്. ഫെബ്രുവരി 19 – നടന്ന തെരഞ്ഞെടുപ്പിൽ 200 സീറ്റിൽ 178 സീറ്റും ഡി. എം.കെ പിടിച്ചെടുത്തു.

റിപ്പണ്‍ ബംഗ്ലാവ്

1913 – ലാണ് കോർപറേഷൻ ആസ്ഥാനം റിപ്പൺ ബംഗ്ലാവിലേക്ക് മാറ്റുന്നത്. ചെന്നൈ മേയറെ നേരിട്ടാണ് തെരത്തെടുത്തിരുന്നത്. 2020 – ൽ ഏ.ഐ.ഡി.എം.കെ യുടെ ഭരണ കാലത്താണ് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളിൽ നിന്നും മേയറെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവന്നത്. അതിപ്പോഴും തുടരുന്നു.

താര ചെറിയാൻ (1957), കാമാക്ഷി ജയരാമൻ (1971), ജെ.ശിവ ഷൺമുഖ (1937), എൻ.ശിവരാജ് (1945), ജി.കുചേലർ (1961), ബാല സുന്ദരം (1969) എന്നിവർ പട്ടികജാതിയിൽപെട്ട മേയർമാരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!