ഡല്‍ഹി: ഇന്ത്യക്കാരെ ഒഴിപ്പിക്കാനും യുക്രെയിനിന് സഹായമെത്തിക്കാനും ലക്ഷ്യമിട്ട് നാല് സി-17 ഗ്ളോബ് മാസ്റ്റര്‍ വിമാനങ്ങളുമായി വ്യോമസേന സുപ്രധാന ദൗത്യം ആരംഭിച്ചു.
ഇന്നലെ പുലര്‍ച്ചെ സാധനങ്ങളുമായി റൊമാനിയയിലെ ബുക്കാറെസ്റ്റിലേക്ക് പുറപ്പെട്ട വിമാനം രാത്രി വിദ്യാര്‍ത്ഥികള്‍ അടക്കം 200 പേരുമായി ഇന്ത്യക്കാരുമായി മടങ്ങിയെത്തി.
വെള്ളം, ഭക്ഷണ കിറ്റുകള്‍, ടെന്റുകള്‍, പുതപ്പ്, മരുന്ന് തുടങ്ങിയ സാധനങ്ങളുമായാണ് ഇന്നലെ വ്യോമസേനയുടെ ആദ്യ വിമാനം ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ നാലുമണിക്ക് റൊമാനിയയിലേക്ക് പുറപ്പെട്ടത്. ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ്(ഹംഗറി), സെസോ(പോളണ്ട്) എന്നിവിടങ്ങളിലേക്ക് മൂന്ന് വിമാനങ്ങള്‍ കൂടി സേന അയച്ചു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.