മീഡിയാവണ്‍ വിലക്ക് തുടരും; അപ്പീല്‍ ഹൈക്കോടതി തള്ളി

മീഡിയാവണ്‍ വിലക്ക് തുടരും; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച്‌ ഹൈക്കോടതി. സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിവച്ച്‌ ഡിവിഷന്‍ ബഞ്ച് അപ്പീല്‍ തള്ളി.

കേന്ദ്ര നടപടി ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മാനേജ്മെന്‍റും ജീവനക്കാരും പത്രപ്രവര്‍ത്തക യൂണിയനും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് മതിയായ കാരണമില്ലന്നും ലൈസന്‍സ് പുതുക്കാതിരിക്കുന്നതിനുള്ള കാരണം തങ്ങളെ അറിയിച്ചില്ലെന്നും കേന്ദ്ര നടപടി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് എതിരാണന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

ദേശസുരക്ഷയുടെ പേരിലായാല്‍ പോലും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിത് സര്‍ക്കാരിന് പരിമിതി ഉണ്ടന്ന് സുപ്രീം കോടതി വിധിയുണ്ടന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു. കേബിള്‍ ടിവി മാര്‍ഗരേഖയിലെ സെക്ഷന്‍ 9(2) പ്രകാരം ലൈസന്‍സ് പിന്‍വലിക്കാന്‍ പൂര്‍ണ അധികാരമുണ്ടന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!