കീവ്: റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശി നവീന്‍ ആണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് നവീന്‍.
യുക്രൈനിലെ ഹർകീവിൽ ഇന്ന് രാവിലെയുണ്ടായ ഷെല്ലാക്രമണത്തിലാണ് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
നാലാംവർഷ എംബിബിഎസ് വിദ്യാർഥിയാണ് കർണാടകയിലെ ഹവോരി ജില്ലയിലെ ചാലഗോരി സ്വദേശിയായ നവീൻ. മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലം അറിയിച്ചു. ഇന്ത്യൻ വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ടതായി വിദേശ മന്ത്രാല വക്താവ് അരിന്തം ബാഗ്ചി ട്വിറ്ററിൽ വ്യക്തമാക്കി.
സാധനങ്ങൾ വാങ്ങുന്നതിനായി രാവിലെ കടയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് നവീന്‍ നേരെ ആക്രമണമുണ്ടായതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. റഷ്യൻ അതിർത്തിയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഹർകീവ്. റഷ്യൻ സൈന്യം ആക്രമണം ശക്തമായ പ്രദേശങ്ങളിലൊന്നാണ് ഹർകീവ്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.