മാർച്ച് 22 ന് നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് എക്സിക്യൂട്ടീവ് കമ്മിറ്റി തെരെഞ്ഞെടുപ്പിന് രണ്ട് ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രചാരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു റവ. ടി.ജെ. സാമൂവേൽ ഗ്രൂപ്പിന്റെ മൂന്നു മേഖലയിലും ഉള്ള ഗ്രൂപ്പ് യോഗങ്ങൾ കഴിഞ്ഞ ആഴ്ച നടന്നു.
ഫെബ്രുവരി 22 ന് മുവാറ്റുപുഴയ്ക്കടുത്ത് പേഴക്കാപ്പള്ളിയിലും 23 ന് കട്ടാക്കടയിലും, 24 ന് ഏനാത്തും ആണ് ടി ജെ സാമൂവേൽ ഗ്രൂപ്പ് യോഗങ്ങൾ നടത്തിയത്. സൂപ്രണ്ട് സ്ഥാനർത്തിയായ ടി ജെ സാമൂവേൽ ഉൾപ്പടെ അഞ്ച് സ്ഥാനാർഥികളും മൂന്ന് ഗ്രൂപ്പ് യോഗങ്ങളിലും പങ്കെടുത്തു. വരുന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികൾക്ക് എതിരെ നടത്തേണ്ട അടവ് നയങ്ങളും പ്രചാരണ തന്ത്രങ്ങളും ടി ജെ സാമൂവേലും ഡോ. ഐസക് മാത്യുവും ഗ്രൂപ്പ് യോഗങ്ങളിൽ വിശദീകരിച്ചു.
സൂപ്രണ്ട് സ്ഥാനത്തേക്ക് ആദ്യമായി മത്സരരംഗത്തുള്ള ഡോ. കെ.ജെ. മാത്യു ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുക്കില്ലെന്നും ഒരു ഗ്രൂപ്പിന് മാത്രം അനുകൂലമായി നിലപാടെടുക്കില്ലെന്നും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ പി.എസ് ഫിലിപ്പ് പക്ഷം കെ.ജെ. മാത്യുവിന് ശക്തമായ പിന്തുണ നൽകുന്നുമുണ്ട്.
പി എസ് ഗ്രൂപ്പിന്റെ കൂടിയാലോചനകൾ നടക്കുന്നുണ്ടെങ്കിലും ഇത് വരെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചിട്ടില്ല.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.