കീവ്: ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായ അന്റോനോവ് എഎന്‍-225 മ്രിയ, കീവിനടുത്തുള്ള ഹോസ്റ്റോമെല്‍ വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി യുക്രേനിയന്‍ അധികൃതര്‍ അറിയിച്ചു. വിമാനം പുനര്‍നിര്‍മിക്കുമെന്നും ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ രാജ്യം എന്ന സ്വപ്നം നിറവേറ്റുമെന്നും യുക്രൈന് വ്യക്തമാക്കി.
‘റഷ്യ നമ്മുടെ ‘മ്രിയ’ (യുക്രൈന് ഭാഷയില്‍ സ്വപ്നം) യെ നശിപ്പിച്ചിരിക്കാം. എന്നാല്‍ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യന്‍ രാഷ്ട്രമെന്ന നമ്മുടെ സ്വപ്നം നശിപ്പിക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല’ – യുക്രൈനിന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വിറ്ററില്‍ കുറിച്ചു.
വിമാനം പുനഃസ്ഥാപിക്കുന്നതിന് മൂന്ന് ബില്യന്‍ ഡോളറിലധികം ചിലവ് വരുമെന്നും കൂടുതല്‍ സമയമെടുക്കുമെന്നും യുക്രേനിയന്‍ സ്റ്റേറ്റ് ഡിഫന്‍സ് കംപനിയായ ഉക്രോബോറോണ്പ്രോം പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി 24 ന് വിമാനം അറ്റകുറ്റപ്പണികള്‍ നടത്തി കീവിന് സമീപം ലാന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നുവെന്ന് കമ്പനി മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു.

ആറ് എന്‍ജിനുകളുള്ള വിമാനത്തിന് 84 മീറ്റര്‍ നീളവും 88 മീറ്ററോളം ചിറകുകളുമുണ്ട്. 1988 ഡിസംബറില്‍ ഇത് ആദ്യമായി പറന്നു, ഏറ്റവും വലിയ വാണിജ്യ ചരക്ക് കടത്തുന്നതിനുള്ള റെകോര്‍ഡുകള്‍ സ്വന്തമാക്കി.
വെള്ളിയാഴ്ച എഎന്‍-225 സ്ഥിതി ചെയ്യുന്ന ഹോസ്റ്റമല്‍ എയര്‍ഫീല്‍ഡ് പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടതായി സിഎന്‍എന്‍ റിപോര്‍ട് ചെയ്തു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.