ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ഥികളും യുക്രൈനില്‍ നിന്ന് ഉടന്‍ മടങ്ങണം- ഇന്ത്യ

ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ഥികളും യുക്രൈനില്‍ നിന്ന് ഉടന്‍ മടങ്ങണം- ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ഥികളോടും യുക്രൈനില്‍ നിന്ന് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെട്ട് ഇന്ത്യ.

ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാന സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്. യുക്രൈനിലെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും നാട്ടിലേക്ക് അയക്കും.

നേരത്തെ മൂന്ന് വന്ദേഭാരത് സര്‍വീസ് വിമാനങ്ങള്‍ യുക്രൈനിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതില്‍ ആദ്യ വിമാനം ഇന്ന് രാത്രി പത്തിന് ഡല്‍ഹിയില്‍ തിരിച്ചെത്തും. ഇന്ന് രാവിലെയാണ് ഈ വിമാനം യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇതുകൂടാതെ ഫെബ്രുവരി 26, 26 മാര്‍ച്ച്‌ 6 തീയതികളിലും പ്രത്യേക വിമാനങ്ങള്‍ യുക്രൈനിലേക്ക് സര്‍വീസ് നടത്തുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

സഹായം ആവശ്യമുള്ള യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കില്‍, കണ്‍ട്രോള്‍ റൂം വഴിയോ ബന്ധപ്പെടാം. യുക്രൈ്‌നിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഉക്രൈനിലുണ്ടാകുമെന്നാണ് കണക്ക്. ഇതില്‍ അധികവും വിദ്യാര്‍ഥികളാണ്. ഇവരെ ആദ്യ പരിഗണന നല്‍കി നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ത്യക്കും യുക്രൈനുമിടയില്‍ വിമാനസര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.

അതേസമയം യുക്രൈനിലെ വിമത മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ റഷ്യയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി യുക്രൈനിലെ വിമത പ്രദേശങ്ങളായ ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചു. ഈ മേഖലകളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കമാണ് പുടിന്‍ നടത്തുന്നത്. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!