വോട്ടാക്കാൻ പ്രസാദവും അയോദ്ധ്യയിലെ മണ്ണും

വോട്ടാക്കാൻ പ്രസാദവും അയോദ്ധ്യയിലെ മണ്ണും

യു.പി.ലും പഞ്ചാബിലും ജയിച്ചു വരാൻ സകല തന്ത്രങ്ങളും പയറ്റുകയാണ് രാഷ്ട്രീയ പാർട്ടികൾ. പഞ്ചാബിൽ ‘സകലതും വോട്ടർമാർക്ക് ഫ്രീയാണ്’. യു.പി.യിലാകട്ടെ മതവികാരം ഇളക്കി വിട്ട് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ. പി. അയോദ്ധ്യയിലെ പ്രസാദവും അവിടുത്തെ മണ്ണും വിതരണം ചെയ്തു കൊണ്ട് ഒരു പ്രത്യക തരം മത വൈകാര്യകത കുത്തിവയ്ക്കാൻ ശ്രമിക്കുകയാണ്.

അതിന് പറ്റിയ രണ്ട് സാധനങ്ങളാണ് അയോദ്ധ്യയിലെ പ്രസാദവും അവിടുത്തെ മണ്ണും . പ്രസാദം ചെറിയ മധുരഗുളികകളാക്കിയാണ് വിതരണം ചെയ്യുന്നത്. മണ്ണും ചെറു പൊതികളാക്കുന്നു. ഇവ ചുവന്ന സഞ്ചികളിലാക്കി വീടുകൾ കയറിയിറങ്ങി വോട്ടർമാരിൽ എത്തിയ്ക്കുന്നു.

അയോദ്ധ്യ ക്ഷേത്ര വികാരം ഈ തെരഞ്ഞെടുപ്പിൽ ഉയരുമെന്നാണ് വി.എച്ച്‌.പി വക്താവ് ശാരദ് ശർമ്മ പറയുന്നത്. കർസേവക് പുരത്തെ കാവൽക്കാരനായ തുളസി ശർമ്മ ചന്ദനത്തിന് പകരമായി ഈ മണ്ണാണ് നെറ്റിയിൽ അണിഞ്ഞിരിക്കുന്നത്.എന്നാൽ ബി.ജെ.പി അയോദ്ധ്യയിൽ ക്ഷേത്രം കൊണ്ടുവന്നതല്ലാതെ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് ബി.എസ്.പി പറയുന്നു. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി തേജ് നാരായൺ പാണ്ഡെ ജയിക്കുമെന്നാണ് ബി.എസ്. പി പ്രവർത്തകയും റോയൽ ഹോട്ടൽ റിസപ്ഷനിസ്‌റ്റുമായ നിഷയുടെ അഭിപ്രായം.

പഞ്ചാബിലെ വോട്ടു പിടുത്തം സകലതും ‘ ഫ്രീ’ യായി നൽകാമെന്ന വാഗ്ദാനം നൽകിയാണ്. സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന് ആം ആദ്മി പറയുമ്പോൾ കോൺഗ്രസ് 100 രൂ കൂടി കൂട്ടി 1100 നൽകുമത്രേ. അതിനെയും കടത്തി വെട്ടുകയാണ് ശിരോമണി അകാലിദൾ. അവർ നൽകുന്നത് 2000 രൂപയാണ്. 300 യൂണിറ്റ് വൈദ്യുതി ഫ്രീയായി തരാമെന്ന് ആം ആദ്മി വാഗ്ദാനം ചെയ്യുമ്പോൾ ബി.ജെ.പി പറയുന്നു ‘ ഞങ്ങളും തരാം ഫ്രീയായി 300 യൂണിറ്റ് .’

ഏറ്റവും ഒടുവിൽ പ്രകടനപത്രിക പുറത്തിറക്കിയത് കോൺഗ്രസാണ്. പ്രതിവർഷം 8 പാചക വാതക സിലിണ്ടറുകൾ സൗജനമായി നൽകും. ഒരു ലക്ഷം സർക്കാർ ജോലികൾ, മാഫിയാ സംഘങ്ങളെ ഇല്ലാതാക്കും, മദ്യവിൽപനയ്ക്കും ഖനനത്തിനും കോർപറേഷനുകൾ രൂപീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രകടനപത്രികയിലുളളത്. ബി.ജെ.പി.യുടേത് വമ്പൻ വാഗ്ദാനങ്ങളാണ്.

5 ഏക്കറിൽ താഴെ ഭൂമിയുള്ളവരുടെ കടങ്ങൾ മുഴുവൻ എഴുതിത്തള്ളും, ഭവന രഹിതർക്ക് വീട് വയ്ക്കാനായി ഒരു ലക്ഷം ഏക്കർ ഭൂമി വിതരണം ചെയ്യും തുടങ്ങി നിരവധി വാഗ്ദാനങ്ങളും ബി.ജെ.പി. നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!