മുഖ്യമന്ത്രി പത്രങ്ങളെ പൊളിച്ചടുക്കി

മുഖ്യമന്ത്രി പത്രങ്ങളെ പൊളിച്ചടുക്കി

മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ വിളറി വെളുത്തു. വെറുതെ പടച്ചുവിടുന്ന വാര്‍ത്തകള്‍ നാടിന് എന്തു ഗുണമുണ്ടാക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ലൈഫ് പദ്ധതി 15 ശതമാനം കമ്മീഷന്‍ ചോദിച്ചു എന്ന തലക്കെട്ടോടെ ഒരു പ്രധാന പത്രം എഴുതി വിട്ട വാര്‍ത്ത മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടി.

ജലീല്‍ ന്യൂനപക്ഷ സമൂഹത്തിന്റെ മന്ത്രിയാണ്. വക്കഫ് ബോര്‍ഡ് അദ്ദേഹത്തിന്റെ കീഴിലാണ്. റംസാന്‍ കാലത്ത് ഖുറാനും ഭക്ഷ്യവസ്തുക്കളും സമ്മാനമായി വിതരണം ചെയ്യുന്നത് സ്വാഭാവികമായ ഒരു നടപടി മാത്രമാണ്. അതിലപ്പുറം എന്തെങ്കിലും വ്യാപാരം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കട്ടെ.

മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ഒരു ബാങ്കിന്റെ സീനിയര്‍ ഓഫീസര്‍ ആയി റിട്ടയര്‍ ചെയ്ത സ്ത്രീയാണ്. അവരുടെ പേരക്കുട്ടിയുടെ സ്വര്‍ണ്ണം എടുക്കാന്‍ ബാങ്കില്‍ പോയി ലോക്കര്‍ തുറന്നതില്‍ എന്ത് അസ്വാഭാവികതയാണ് ഉള്ളത്? മുഖ്യമന്ത്രി ചോദിച്ചു. ലോക്കര്‍ ഉപയോഗിക്കുന്നത് ഒരു സാധാരണ നടപടിയായി കണ്ടാല്‍ പോരേ. ഒരു പവന്‍ മാല തൂക്കി നോക്കിയതു പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കി.

മുഖ്യമന്ത്രി സ്വന്തം അനുഭവവും വിവരിച്ചു. ”ഞാന്‍ മന്ത്രിയാകുന്നതിനു മുമ്പേ എന്നെ ഒരു പത്രം മന്ത്രിയാക്കി. അതിനു മുമ്പേ ഒരു കമ്പനിയില്‍ നിന്നും രണ്ടു കോടി കൈപ്പറ്റി എന്നായിരുന്നു വാര്‍ത്ത. എന്നിട്ട് സി.ബി.ഐ.ക്ക് പരാതിയും നല്‍കി. സി.ബി.ഐ. എന്നെ വിളിച്ചു. ഞാന്‍ പോയി.” ചെന്നപ്പോഴേ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ആദ്യമായി പറഞ്ഞത് പരാതി തന്നാല്‍ വിളിക്കണമല്ലോ. ഈ പരാതി കള്ളമാണെന്ന് ഞങ്ങള്‍ക്കറിയാം എന്നായിരുന്നു. പരാതി തന്നാല്‍ വിളിച്ചു വിവരങ്ങള്‍ ചോദിക്കാതിരിക്കാന്‍ പറ്റില്ല എന്നും അവര്‍ പറഞ്ഞു.

യു.എ.ഇ. കോണ്‍സുലേറ്റ് വഴി വന്ന പായ്ക്കറ്റ് നയതന്ത്ര പാഴ്‌സല്‍ അല്ലെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആവര്‍ത്തിച്ചുള്ള പറച്ചില്‍ അദ്ദേഹത്തിനു തന്നെ പൊല്ലാപ്പായതും മുഖ്യമന്ത്രി വിശദീകരിച്ചു. അത് നയതന്ത്ര പാഴ്‌സലാണെന്ന് ബന്ധപ്പെട്ടവര്‍ ഇന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിനെയും മുഖ്യമന്ത്രി പരാമര്‍ശിച്ചു. മന്ത്രി വി. മുരളീധരന് താന്‍ ആരാണെന്നും അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
അന്വേഷണം വിവിധ ഏജന്‍സികള്‍ നടത്തുന്നുണ്ട്. അവരുടെ അന്വേഷണം നേരായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്നാണ് എന്റെ വിശ്വാസം.

തുരുതുരെ ചോദ്യം ചോദിച്ചുകൊണ്ടിരുന്ന ഒരു വനിത പത്രപ്രവര്‍ത്തകയെ മുഖ്യമന്ത്രി വിലക്കി. ഒരാള്‍ തന്നെ ചോദിക്കേണ്ട എന്ന സൂചനയും മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!