എം.ബി .ബി.എസ് പഠനം വിജയകരമായി പൂർത്തിയാക്കി ബിരുദം കരഗതമാകാൻ കോളജിൽ ഇരുന്നു പഠിച്ചാൽ മതിയായിരുന്നു.
ഇനി അത് പോരാ. ഗ്രാമങ്ങളിലേക്കിറങ്ങണം. പഠന കാലത്തു അഞ്ച് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ ആരോഗ്യസ്ഥിതി പതിവായി നിരീക്ഷിച്ച് അവർക്ക് ആവശ്യമായ ചികിത്സ നിർദ്ദേശിക്കണം.
‘കുടുംബ ദത്ത് പദ്ധതി’ അഥവാ ‘ഫാമിലി അഡോപ്ഷൻ പ്രോഗ്രാം’ എന്ന പേരിലുള്ള പദ്ധതി പുതിയ എം.ബി.ബി.എസ് . പാഠ്യ പദ്ധതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ദത്തെടുക്കുന്ന അഞ്ച് വീടുകളിൽ ആ വിദ്യാർത്ഥി രണ്ടാഴ്ചയിലൊരിക്കൽ സന്ദർശിച്ചിരിക്കണം. ചുരുങ്ങിയത് 10 പ്രാവശ്യമെങ്കിലും കുടുംബാംഗങ്ങളെ സന്ദർശിച്ച് ചികിത്സിച്ചിരിക്കണം. തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ ഗൃഹസന്ദർശനത്തിന് പുറമേ ഫോണിലൂടെയും ചികിത്സ നിർദ്ദേശിക്കാം.
ഈ കാലയളവിൽ മൂന്നു മാസത്തിലൊരിക്കൽ വീട്ടിലെത്തിയാൽ മതിയാകും.
ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് ആളുകളെ മുക്തരാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടുംബാംഗങ്ങൾക്ക് നേരിട്ട് ചികിത്സ ലഭിക്കുന്നതിനൊ പ്പം ഗ്രാമപ്രദേശങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കാനും സാധിക്കും.
മെഡിക്കൽ വിദ്യാർത്ഥികളെ കൂടുതൽ സഹാനുഭൂതിയോടെയും ആത്മവിശ്വാസത്തോടെയും ‘സമ്പൂർണ്ണ ഡോക്ടർ’ ആക്കി വളർത്തിയെടുക്കാൻ ഇതു കൊണ്ട് സാധിക്കുന്നു. ലോകത്തു ഏറ്റവും കൂടുതൽ മെഡിക്കൽ കോളജുകൾ ഉള്ളത് ഇന്ത്യയിലാണ്. 595 അലോപ്പതി മെഡിക്കൽ കോളജുകളിൽ നിന്നായി 90,000 ബിരുദധാരികൾ ഓരോ വർഷവും പുറത്തിറങ്ങുന്നു. കൂടാതെ 733 ആയുഷ് മെഡിക്കൽ കോളജിൽ നിന്ന് 53,000 പേരും പ്രതിവർഷം പഠിച്ചിറങ്ങുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.