അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പ് മാർച്ച് 22 ന്

അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പ് മാർച്ച് 22 ന്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഡിസ്ട്രിക്ട് ഇലക്ഷൻ മാർച്ച്‌ 22 ന് പുനലൂർ വച്ച് നടക്കും. കഴിഞ്ഞ എക്സക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി 2020 ൽ അവസാനിച്ചിരുന്നങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോൺഫറൻസ് നടത്താൻ സർക്കാരിന്റെ അനുമതി വൈകുകയായിരുന്നു.

മാർച്ച്‌ 22 ന് നടക്കുന്ന തെരഞ്ഞെടുപ്പ് അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തെ സംബന്ധിച്ചു വളരെ നിർണായകമാണ്. പാസ്റ്റർമാരും സഭാ പ്രതിനിധികളും അടക്കം രണ്ടായിരത്തോളം ആളുകൾ കോൺഫെറെൻസിൽ പങ്കെടുക്കും. റവ ഡോ പി എസ് ഫിലിപ്പ് ന്റെ നിര്യാണത്തെ തുടർന്ന് അഡ്ഹോക് കമ്മിറ്റി നിലവിൽ ഉണ്ടെങ്കിലും എസ് ഐ എ ജി എക്സിക്യൂട്ടീവ്സ് ന്റെ നേതൃത്വത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

ഏ.ജി കേരളത്തിലെ സഭകളെ രണ്ട് ഡിസ്ട്രിക്ടായിട്ടാണ് വിഭജിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട , കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ ചേർന്നതാണ് മലയാളം ഡിസ്ട്രിക്ട് . ഇതിൽ 1100- ലധികം സഭകൾ ഉണ്ട്. ഈ ഡിസ്ട്രിക്ടിന്റെ തെരഞ്ഞെടുപ്പാണ് മാർച്ച് 22 – ന് നടക്കുന്നത്. പാലക്കാട്,

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ റെവന്യു ജില്ലകളടങ്ങിയതാന്ന് മലബാർ ഡിസ്ട്രിക്ട്. ഇതിൽ 300 ലധികം സഭകൾ ഉണ്ട്. ഈ ഡിസ്ട്രിക്ടിന്റെ തെരഞ്ഞെടുപ്പും താമസിയാതെ നടന്നേക്കും.

കൂടുതൽ വാർത്തകൾ വിശകലനങ്ങളും പിന്നാലെ

സാം ഇളമ്പൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!