പോലീസില്‍ കുഴപ്പക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്കൂട്ടര്‍ക്കെതിരേ നടപടിയുണ്ടാകും. പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കുന്നവര്‍ ആരെല്ലാമാണെന്ന് അറിയാം. സിപിഐയെ ശത്രുതയോടെ കാണരുതെന്നും പിണറായി ഓര്‍മിപ്പിച്ചു.
🔳കെഎസ്ഇബിയില്‍ ശമ്പളം വര്‍ധിപ്പിച്ചതു സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട്. ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചതുമൂലം 1,200 കോടി രൂപ അധിക ബാധ്യതയുണ്ടായി. ഇതുമൂലം കെഎസ്ഇബിയുടെ നഷ്ടം വര്‍ധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചട്ടം ലംഘിച്ചു ശമ്പളം വര്‍ധിപ്പിച്ചതു സംബന്ധിച്ച് വിശദീകരണം വേണമെന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ കെഎസ്ഇബിക്കു നോട്ടീസ് നല്കി. നഷ്ടം നികത്താന്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയിരിക്കേയാണ് ശമ്പളവര്‍ധന വിവാദമായത്.
🔳കെഎസ്ഇബിയില്‍ ചെയര്‍മാനെതിരേ സമരത്തിനിറങ്ങിയ സിഐടിയുവിനെ പിന്തുണച്ച് മുന്‍മന്ത്രി എ.കെ. ബാലന്. കെഎസ്ഇബി ആര്‍ക്കും കുടുംബസ്വത്തായി കിട്ടിയതല്ലെന്നു ബാലന്. തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചുകൂട്ടിയ യോഗം ഇന്നുച്ചയ്ക്ക് മന്ത്രിയുടെ വസതിയില്‍.
🔳യുക്രെയിനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസ് തുടങ്ങും. വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ കണ്ട്രോള് റൂം തുറന്നെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
🔳യുക്രെയിന് അതിര്‍ത്തിയില്‍നിന്നു പിന്മാറുകയാണെന്നു റഷ്യ ദൃശ്യങ്ങള്‍ സഹിതം പ്രചരിപ്പിച്ചെങ്കിലും പിന്മാറിയിട്ടില്ലെന്ന് നാറ്റോ. യുദ്ധസന്നാഹങ്ങളുമായി റഷ്യന്‍ പട്ടാളം അതിര്‍ത്തിയില്‍തന്നെയുണ്ടെന്ന് നാറ്റോ വ്യക്തമാക്കി. സൈന്യം നടത്തുന്ന ഒരുക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും നാറ്റോ പുറത്തുവിട്ടു.
🔳ശബരിമലയില്‍ തമിഴ്നടന്‍ ചിരഞ്ജീവിക്കൊപ്പം യുവതി ദര്‍ശനം നടത്തിയെന്നു തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം. ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് വ്യവസായി ചുക്കാപ്പള്ളി ഗോപിയും 56 വയസുള്ള ഭാര്യ മധുമതി ചുക്കാപ്പള്ളിയുമാണ്. ആധാര്‍ കാര്‍ഡില്‍ മധുമതിയുടെ ജനനവര്‍ഷം 1966 ആണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്. അനന്തഗോപന്‍ വ്യക്തമാക്കി.
🔳കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പു പരിശോധന നടത്തി. തട്ടുകടയില്‍നിന്ന് ഉപ്പിലിട്ടതാണെന്നു ധരിച്ച് അസറ്റിക് ആസിഡുപോലുള്ള ദ്രാവകം കഴിച്ച് കുട്ടികള്‍ ആശുപത്രിയിലായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. തട്ടുകടകളില്‍നിന്ന് ചൊറുക്കയല്ലാതെ അപകടകാരികളായ ആസിഡോ ദ്രാവകങ്ങളോ കണ്ടെത്താനായില്ല.
🔳ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റു തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവു ചമച്ചെന്ന് ആരോപിച്ച് അഭിഭാഷകനെ അറസ്റ്റു ചെയ്തു. കരമനയില്‍ ഭാര്യയെ തലക്കടിച്ചെന്ന കേസില്‍ പ്രതി പ്രശാന്ത്കുമാറിനെയാണ് അറസ്റ്റു ചെയ്തത്. വധശ്രമക്കേസില്‍ അറസ്റ്റു തടയാന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നു കാണിച്ച് വ്യാജരേഖയുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
🔳പെണ്‍കുട്ടികളുടെ ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൌലവി. ഓരോ മതവിഭാഗങ്ങള്‍ക്കും വസ്ത്ര സ്വാതന്ത്യമുണ്ട്. പൂണൂല് ധരിക്കുന്നവരും പൊട്ടു തൊടുന്നവരും തലപ്പാവ് അണിയുന്നവരുമെല്ലാം നമ്മുടെ രാജ്യത്തുണ്ട്. ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കല്‍ അനീതിയും വിവേചനവുമാണ്. നമ്മുടെ രാജ്യം ലോകത്തിനു മുന്നില്‍ നാണം കെടുകയാണെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.
🔳ഹിജാബ് വിഷയം ഉപയോഗിച്ച് കേരളത്തില്‍ വിവാദമുണ്ടാക്കാനാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഔചിത്യമില്ലായ്മയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. ഇന്ന് ഗവര്‍ണര്‍ പറയുന്നത് നാളെ ബിജെപി ഏറ്റെടുത്താല്‍ എന്താവും സ്ഥിതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
🔳സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര് നാസര്‍ തുടരും. സംസ്ഥാന സമിതി അംഗം സജി ചെറിയാന് ജില്ലാ കമ്മറ്റിയില്‍നിന്ന് ഒഴിവായി.
🔳അട്ടപ്പാടി മധുകൊലക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സി. രാജേന്ദ്രനെ നിയമിച്ചു. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോന് അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറാകും. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. കേസ് നാളെ ഒറ്റപ്പാലം എസ് സി എസ്ടി കോടതി പരിഗണിക്കും.
🔳കെഎസ്ഇബി ക്രമക്കേടില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നത്. ആയിരക്കണക്കിന് കോടി രൂപ നഷ്ടത്തിലേയ്ക്കു കെഎസ്ഇബിയെ തള്ളിയിട്ടിട്ട് ജനങ്ങളുടെ തലയില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന കെട്ടിവെയ്ക്കാനാണു സര്‍ക്കാര്‍ ശ്രമം. കോണ്‍ഗ്രസ് ഇതനുവദിക്കില്ലെന്നും സുധാകരന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
🔳ലോകായുക്ത നിയമഭേദഗതിക്കെതിരേ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിരാകരണ പ്രമേയക്കാര്യം യുഡിഎഫും പാര്‍ലമെന്ററി കമ്മിറ്റിയും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂവെന്നു സതീശന് പറഞ്ഞു. ചെന്നിത്തല ആരോടും ആലോചിക്കാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനെതിരേ പ്രതികരിക്കുകയായിരുന്നു സതീശന്.
🔳കൊവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന എയര്‍ ഇന്ത്യയുടെ ജിദ്ദ – കോഴിക്കോട് സര്‍വീസുകള്‍ തിങ്കളാഴ്ച പുനഃരാരംഭിക്കും. സ്പൈസ് ജെറ്റ് ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു.
🔳സന്ദര്‍ശക വിസയില്‍ വിദേശത്തു കൊണ്ടുപോയി ജോലി വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് പലരില്‍നിന്നു പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. തിരുവല്ല സ്വദേശി അജില്‍ (29) ആണു പിടിയിലായത്.
🔳ഒറ്റപ്പാലത്തെ ആഷിക് കൊലക്കേസിലെ പ്രതി ഫിറോസ് വിദേശത്തേക്കു പോകാന്‍ ഒരുങ്ങിയതാണ് ഇരുവരും തമ്മില്‍ കലഹത്തിന് ഇടയാക്കിയതെന്ന് പോലീസ്. കൊല്ലപ്പെട്ട ആഷിക്കും പ്രതി ഫിറോസും കഞ്ചാവു കേസിലെ പ്രതികളാണ്. ഇരുവര്‍ക്കുമെതിരെ ആറിലധികം കേസുകളുണ്ടെന്നും പോലീസ്.
🔳റോയ് വയലാട്ടിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റു പാടില്ലെന്ന് ഹൈക്കോടതി. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാവകാശം വേണമെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.
🔳കണ്ണൂര്‍ മാതമംഗലത്തെ കട സിഐടിയു സമരം നടത്തി പൂട്ടിച്ച വിഷയത്തില്‍ തിങ്കളാഴ്ച ചര്‍ച്ച. ലേബര്‍ കമ്മീഷണറാണു ചര്‍ച്ചക്ക് വിളിച്ചത്. കടയിലേക്കുള്ള ചരക്കിറക്കുന്ന തൊഴില്‍ തങ്ങളുടെ അവകാശമാണെന്ന് സമരം നടത്തുന്ന സിഐടിയു.
🔳കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവു പുറത്തിറക്കി.
🔳കാക്കനാട് എംഡിഎംഎ കേസിലെ മുഖ്യപ്രതി ഷംസുദ്ദീന് സേട്ട് അറസ്റ്റില്‍. മധുരയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എംഡിഎംഎ മൊത്ത വിതരണക്കാരനാണ് ഇയാള്‍. പ്രതികള്‍ ഇയാളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
🔳കോഴിക്കോട് മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം. ബിജെപി പ്രവര്‍ത്തകനായ ചെരണ്ടത്തൂര്‍ ഹരിപ്രസാദിന്റെ കൈപ്പത്തി തകര്‍ന്നു.വടകര പൊലീസ് കേസെടുത്തു.
🔳തലശ്ശേരി മനാല്‍ മടപ്പുര പ്രദേശത്ത് മൂന്നു ബോംബുകള്‍ കണ്ടെത്തി. രാത്രിയോടെ ബോംബ് സ്ക്വാഡെത്തി നിര്‍വീര്യമാക്കി.
🔳തിരുവനന്തപുരം ചിറയിന്‍കീഴ് സില്‍വര്‍ലൈന്‍ കല്ലിടല്‍ തടഞ്ഞ നാട്ടുകാരെ അറസ്റ്റ് ചെയ്തു. സ്ത്രീകളെ പൊലീസ് മര്‍ദ്ദിച്ചെന്ന് സമരസമിതി പരാതിപ്പെട്ടു. അറസ്റ്റിനുശേഷം ഉദ്യോഗസ്ഥര്‍ കല്ലിടല്‍ തുടര്‍ന്നു.
🔳രാജധാനി എക്സ്പ്രസിനു തൃശൂരില്‍ കല്ലേറ്. ട്രെയിനിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
🔳തമിഴ്നാട്ടില്‍ ഡോക്ടര്‍ ദമ്പതികളെ കെട്ടിയിട്ട് 280 പവന് സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും കാറും കൊള്ളയടിച്ചു. ദിണ്ടിഗല്‍ ജില്ലയില്‍ ഒട്ടന്‍ച്ചത്രം- ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് രാത്രി രണ്ടു മണിയോടെ നാലംഗ സംഘം വന്‍ കവര്‍ച്ച നടത്തിയത്. വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന മുഖംമൂടി സംഘം സിസിടിവി ക്യാമറ തകര്‍ത്തു. കവര്‍ന്ന സ്വര്‍ണവും പണവുമായി കവര്‍ച്ചാസംഘം രക്ഷപ്പെട്ടത് ശക്തിവേലിന്റെ കാറിലാണ്.
🔳കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനു ജാമ്യം. മുംബൈ സെഷന്‍സ് കോടതിയാണു ജാമ്യം അനുവദിച്ചത്. കേസില്‍ വ്യവസായി ഗൗതം താപ്പര്‍ അടക്കം ഏഴു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. 97,000 കോടി രൂപ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് 31,000 കോടി രൂപ വ്യാജ കമ്പനികളുടെ പേരിലേക്കു വകമാറ്റിയെന്നാണു കേസ്.
🔳കര്‍ണാടകത്തില്‍ ഇന്നലേയും ഹിജാബ് സമരം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ഇന്നലേയും കാമ്പസിലേക്കു പ്രവേശിപ്പിച്ചില്ല. ഇതോടെ കുടക്, വിജയപുര എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടകത്തിലെ ഏതാനും പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി.
🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വായ് തുറക്കുന്നതു വര്‍ഗീയ, വിദ്വേഷ വിഷം ചീറ്റാന്‍ മാത്രമാണെന്നു സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ക്രമസമാധാനം, വികസനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കേരളം യോഗി ആദിത്യനാഥിന്റെ ഭരണത്തേക്കാള്‍ എത്രയോ മെച്ചമാണെന്ന് അദ്ദേഹം പറഞ്ഞു.
🔳ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്കി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ നിര്‍ദേശിച്ചത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.