ആലപ്പുഴ: പൊലീസില്‍ കുഴപ്പക്കാരുണ്ടെന്ന ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
പൊലീസില്‍ കുഴപ്പക്കാര്‍ ഉണ്ട്. അവരെ ശ്രദ്ധിക്കും. അവര്‍ക്കെതിരെ നടപടി എടുക്കും. വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എമ്മിലെ വിഭാഗീയതയ്ക്കെതിരെയും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. വിഭാഗീയത അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകും. ചില സഖാക്കളെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അവര്‍ സ്വയം പരിശോധിക്കണം. വിഭാഗീയതയില്‍ കടുത്ത നടപടി ഉണ്ടാകും. വിഭാഗീയതയ്ക്ക് ആരൊക്കെ ആണ് നേതൃത്വം നല്‍കുന്നത് എന്ന് കൃത്യമായി അറിയാം. അവര്‍ തിരുത്തണം, അല്ലെങ്കില്‍ തിരുത്തിക്കുമെന്നും പിണറായി വിജയന് പറഞ്ഞു.
സി.പി.ഐ സര്‍ക്കാരിന്റെ സഖ്യകക്ഷി ആണെന്നും ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസിനെ നിയന്ത്രിക്കാന്‍ പോകണ്ടെന്നും . വരുതിക്ക് നിര്‍ത്തണമെന്ന് മോഹം വേണ്ടെന്നും. മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍മ്മിപ്പിച്ചു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.