കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട അഡ്വ. വി.എസ്. ജോയിക്ക് ക്രൈസ്തവചിന്തയുടെ അനുമോദനങ്ങള്‍.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന കോണ്‍ഗ്രസ് നേതാവാണ് വി.എസ്. ജോയി. കെ.എസ്.യു.വിന്റെ സംസ്ഥാന പ്രസിഡന്റായി തിളങ്ങിയ ജോയി കെപിസിസി മെമ്പറാണ്. ഇലക്ഷന് കാലത്ത് കാമ്പെയിന് കമ്മറ്റി കണ്‍വീനറായും പ്രവര്‍ത്തിച്ചു. മലമ്പുഴയില്‍ നിന്നും നിയമസഭയിലേക്ക് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു.
35-കാരനായ ജോയി നിലമ്പൂരില്‍ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. വലിയപാടത്ത് വി.എ. സേവ്യര്‍, മറിയാമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് എൽഎൽബി എടുത്തത്. വിനയാന്വിതനും വി.എസ്. ജോയി ആരെയും ആകര്‍ഷിക്കുന്ന സ്വഭാവത്തിനുടമയാണ്.
മെഡിക്കല്‍ ഡോക്ടറായ ലേയയാണ് ഭാര്യ. ഈവ്ലിന് എല്‍സയാണ് മകള്‍.
വി.ജെ. പൗലോസ്, ഇ. മുഹമ്മദുകുഞ്ഞി, പി.എ. നാരായണന്, പി.കെ. ജയലക്ഷ്മി, ബി. ബാബുപ്രസാദ്, ദീപ്തി മേരി വര്‍ഗീസ്, സോണി സെബാസ്റ്റ്യന്‍, വിജയന് തോമസ്, മാര്ട്ടിന് ജോര്‍ജ്ജ് എന്നിവരാണ് മറ്റു ജനറല്‍ സെക്രട്ടറിമാര്‍.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.