വരാനിരിക്കുന്നത് കൊവിഡിന്റെ ഏറ്റവും മാരകമായ വകഭേദം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വരാനിരിക്കുന്നത് കൊവിഡിന്റെ ഏറ്റവും മാരകമായ വകഭേദം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന എപ്പിഡെമിയോളജിസ്റ്റും കോവിഡ് വിദഗ്ദ്ധയുമായ ഡോക്ടര്‍ മരിയ വാന്‍ കെര്‍കോവ്.

കോവിഡിന്റെ ഇതുവരെയുള്ള മറ്റെല്ലാ വകഭേദത്തെക്കാളും മാരകമായേക്കാവുന്നതാണ് പുതിയ വകഭേദം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വകഭേദങ്ങള്‍ ഒമിക്രോണിനെക്കാള്‍ അപകടകരമാകുമെന്നും മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

നിലവിലെ വകഭേദത്തെക്കാള്‍ തീവ്രത കൂടിയതും മനുഷ്യരില്‍ പെട്ടെന്ന് പകരാവുന്നതുമായ വകഭേദങ്ങള്‍ മാത്രമേ ഇനി ഉണ്ടാകുകയുള്ളു എന്നും മരിയ വാന്‍ കെര്‍കോവ് കൂട്ടിച്ചേര്‍ത്തു.

അടുത്തുണ്ടാകാന്‍ പോകുന്ന വകഭേദം പ്രതിരോധശേഷി കുറയ്ക്കാനും നിലവിലെ വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കഴിവുള്ളതാണ്.

എന്നാല്‍, കോവിഡ് വാക്സിനുകള്‍ എടുക്കാത്തവരില്‍ രോഗം തീവ്രമാകാനും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും മരിയ വാന്‍ കെര്‍കോവ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!