കോഴിക്കോട് :ശാരോൻ ഫെല്ലോഷിപ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാൻജെലിക്കൽ മൂവ്മെന്റിന്റെ മലബാർ റീജിയൻ 2022-24 വർഷത്തേക്കുള്ള ഭരണ സാരഥികളെ തെരഞ്ഞെടുത്തു.
പാസ്റ്റർ ഷൈലേഷ് തോമസ് (പ്രസിഡന്റ്), പാസ്റ്റർ ലിബിൻ മാത്യു (വൈസ് പ്രസിഡന്റ്), പാസ്റ്റർ എൽദോസ് കെ കുര്യാക്കോസ് (സെക്രട്ടറി), ഷാജി മാത്യു (ജോ. സെക്രട്ടറി), ടൈറ്റസ് സാമൂവൽ (ട്രഷറർ), സോൾവിൻ ജോർജ് (ജോ. ട്രഷറർ), പാസ്റ്റർ. ഹെന്ററി മാത്യൂസ് (കോർഡിനേറ്റർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി 10 പേരെയും തെരഞ്ഞെടുത്തു.
ജനുവരി 23 ന് ഓൺലൈനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സിഇഎം മുൻ റീജിയൻ പ്രസിഡന്റും സി ഇ എം ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ ജോമോൻ ജോസഫ് (പേരാവൂർ ) അദ്ധ്യക്ഷത വഹിച്ചു.
ശാരോൻ ഫെല്ലോഷിപ് ചർച്ച് മലബാർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഡാനിയേൽ (യുഎസ്എ) തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.