യു.ഏ.ഇ.യില്‍ തൊഴിലാളികള്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി പുതിയ നിയമങ്ങള്‍

യു.ഏ.ഇ.യില്‍ തൊഴിലാളികള്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി പുതിയ നിയമങ്ങള്‍

തൊഴില്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലാളി രാജ്യം വിടണമെന്ന നിയമം യുഎഇ സര്‍ക്കാര്‍ എടുത്തുകളഞ്ഞു.

രാജ്യം വിടാന്‍ ഉടമയ്ക്ക് നിര്‍ബന്ധിക്കാനുമാവില്ല. അതുകൊണ്ട് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലിക്ക് കയറാന്‍ നിഷ്പ്രയാസം സാധിക്കും. എല്ലാ കരാറുകളും ഇനി നിശ്ചിത കാലത്തേക്ക് മാത്രമേ നല്‍കു.

ഇതോടെ കരാറുകാരന്റെ അപ്രമാദിത്വത്തിന് അന്ത്യമാകും. കരാറുകാരന്റെ അടിമയായി, പേടിച്ച് ജോലി ചെയ്യേണ്ടിയിരുന്ന തൊഴിലാളിക്ക് ഇനി പണി പോകേണ്ടി വന്നാലും പേടിക്കേണ്ടതില്ല. കാരണം മറ്റൊരു തൊഴില്‍ ദാതാവിനെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്നത് തന്നെ.

ഒരു തൊഴിലാളിക്ക് ഒന്നിലേറെ ഉടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യാമെന്നതും ആശ്വാസകരമാണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സ്ഥിരം ജോലിക്ക് പുറമെ പാര്‍ട്ട് ടൈം ആയോ അല്ലാതെയോ തിശ്ചിത മണിക്കൂറില്‍ കൂടുതലിടങ്ങളില്‍ ജോലി ചെയ്യാം.

വര്‍ഷത്തില്‍ 30 ദിവസത്തെ അടിസ്ഥാന ശമ്പളം ഗ്രാറ്റ്വിറ്റിയായി നല്‍കണം. തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ ശമ്പളത്തോടു കൂടി ആറു അവധി ദിവസങ്ങളും ലഭിക്കും. വാരന്ത്യ അവധിക്ക് പുറമെ ഏറ്റവുമടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ അവധി ലഭിക്കും. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി തുല്യ വേതനം ലഭിക്കും. സ്ത്രീ-പുരുഷ വിവേചനം പാടില്ല.

സ്വകാര്യ മേഖലയിലെ പ്രസാവാവധി 45 ല്‍ നിന്നും 60 ദിവസമാക്കി ഉയര്‍ത്തി. ഇവര്‍ക്ക് 45 ദിവസം മുഴുവന്‍ വേതനവും 15 ദിവസം പകുതി വേതനവും നല്‍കും. ഇതിന് ശേഷം പ്രസവാനന്തര രോഗങ്ങള്‍ വന്നാല്‍ ശമ്പളമില്ലാതെ 45 ദിവസത്തെ അവധിയും എടുക്കാം.

ആദ്യം അമ്മയാകുന്ന യുവതിക്ക് ശമ്പളത്തോടെയുള്ള 30 ദിവസത്തെ അവധി എടുക്കാനും അര്‍ഹതയുണ്ട്.

കഴിഞ്ഞ വര്‍ഷം യു.ഏ.ഇ. പ്രസിഡന്റ് ശൈഖ് ഖലീ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവ പ്രാബല്യത്തില്‍ വന്നത് ഇന്ന് മുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!