തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ നിലപാട് തിരുത്തി കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ എംപി. കെ റെയില്‍ പദ്ധതി പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വന്ദേഭാരത് ബദലാവുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശിതരൂര്‍ നിലപാട് തിരുത്തിയത്.
കെ റെയിലിനെതിരെയായി യുഡിഎഫ് എംപിമാര്‍ റെയില്‍വേ മന്ത്രിക്ക് നല്കിയ കത്തില്‍ ശശിതരൂര്‍ എംപി ഒപ്പുവെച്ചില്ലായിരുന്നു. 18 എംപിമാരും നിവേദനത്തില്‍ ഒപ്പിട്ടപ്പോഴാണ് തരൂര്‍ മാറി നിന്നത്. ഇത് വലിയ വിവാദത്തിന് തിരികൊളുത്തുകയും കോണ്‍ഗ്രസിന്റെ ഉള്ളില്‍ നിന്നു തന്നെ ശശി തരൂരിന് വിമര്‍ശനം ഉയര്‍ന്ന് വരികയും ചെയ്തിരുന്നു.
വിമര്‍ശനം ഉയര്‍ന്നതോടെ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സമയം ആവശ്യമാണെന്നും നിവേദനത്തില്‍ ഒപ്പുവെക്കാത്തതുകൊണ്ട് പദ്ധതിയെ പിന്തുണക്കുന്നുവെന്ന് പറയാനാകില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.