മരണം വിതയ്ക്കുന്ന പുതിയ കൊറോണ വൈറസ് ‘നിയോകോവ്’ ; മുന്നറിയിപ്പുമായി ചൈന

മരണം വിതയ്ക്കുന്ന പുതിയ കൊറോണ വൈറസ് ‘നിയോകോവ്’ ; മുന്നറിയിപ്പുമായി ചൈന

കൊവിഡ് ലോകത്ത് താണ്ഡവമാടുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിലെ ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്.

അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച്‌ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

നിയോകോവ് വൈറസിനെക്കുറിച്ച്‌ വുഹാനിലെ ശാസ്ത്രജ്ഞര്‍ നല്‍കിയ മുന്നറിയിപ്പ് അനുസരിച്ച്‌ ഈ വൈറസ് വലിയൊരു പകര്‍ച്ചവ്യാധിയാണെന്നാണ്. ഇതോടൊപ്പം ഇത് കൂടുതല്‍ മാരകമാണെന്നും ഇത് ബാധിച്ച 3 രോഗികളില്‍ ഒരാള്‍ മരിക്കാമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്.

നിയോകോവ് പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!