രാമക്ഷേത്ര പ്രശ്നത്തിന്റെ കാലം കഴിഞ്ഞെന്ന് രാമജന്മഭൂമി ബാബറി മസ്ജിദ് കേസിലെ ഹര്ജിക്കാരന് ഇക്ബാല്‍ അസാരി.
‘ക്ഷേത്ര പള്ളിത്തര്‍ക്കം ഇവിടെ ഇല്ല. മുസ്ലീംങ്ങള്‍ കോടതി വിധി അംഗീകരിച്ചു. ഇനി പറയേണ്ടത് വികസനത്തെക്കുറിച്ചാണ്. അയോദ്ധ്യയ്ക്ക് വേണ്ടത് നല്ല റോഡുകളും പാര്‍ക്കിംങ്ങ് സൗകര്യങ്ങളും ഫാക്ടറികളുമാണ്.’ അന്‍സാരി വാചാലനാകുന്നു.
അടുത്ത യു.പി തെരഞ്ഞടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകേന്ദ്രീകൃത വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് അന്‍സാരി ആവശ്യപ്പെടുന്നു.
‘മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഞ്ചു വര്‍ഷ ഭരണകാലത്ത് അയോദ്ധ്യ ലഹള മുക്തമായിരുന്നു’ എന്നും അസാരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ മാറുമെന്നാണ് രാജന്മഭൂമി പോലീസ് സ്റ്റേഷനടുത്തു താമസിക്കുന്ന 76 കാരനായ മെഹ്ബൂമിന്റെ അഭിപ്രായം. സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വരും.
മികച്ച ജീവിത സാഹചര്യങ്ങളും തൊഴിലും ആഗ്രഹിക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങളാണ് എസ്.പി നേതാവ് ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതു തന്നെയാണ് രഥ്ഹവേലിയില് താമസിക്കുന്ന ഹമീദ് സഫര്‍ മീസാം പറയുന്നതും.
കൊവിഡ് മദ്ധ്യവര്‍ഗ്ഗത്തിന്റെ ദുരിതം കൂട്ടി. സര്‍ക്കാര്‍ അവര്‍ക്കായി കാര്യമായി ഒന്നും ചെയ്തില്ല. മീസാം കുറ്റപ്പെടുത്തുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.