സ്വാതന്ത്രത്തിനു ശേഷം പല തെറ്റുകളും രാജ്യം ചെയ്തെന്നും ആ തെറ്റുകള്‍ തിരുത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 28 അടി ഉയരത്തിലും ആറടി വീതിയിലും ഗ്രാനൈറ്റില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഈ താല്‍ക്കാലിക പ്രതിമ ഇന്ത്യാ ഗേറ്റിലുണ്ടാകും.
🔳സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന് നിയമന അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥരും ഈ നീക്കത്തോടു യോജിക്കുന്നില്ല. ഓള് ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന് ചട്ടങ്ങളുടെ ഭേദഗതിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര നീക്കം ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.
🔳ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാര്‍ഗരേഖ പുറത്തിറക്കിയത്.
🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ള പ്രതികളെ ആദ്യ ദിവസം ചോദ്യംചെയ്തത് പതിനൊന്ന് മണിക്കൂര്‍. ദിലീപ് അടക്കമുള്ളവര്‍ ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ്.പി മോഹനചന്ദ്രന്. അഞ്ചുപേരേയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെന്നും എസ്പി പറഞ്ഞു.
🔳കൊല്ലാന്‍ ശ്രമിച്ചെന്ന പോലീസിന്റെ ആരോപണം ദിലീപ് നിഷേധിച്ചു. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല. കോടതിയില്‍ അക്രമദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അതു കാണേണ്ടെന്ന് പറഞ്ഞു. നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ദിലീപ് പറഞ്ഞു. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഒരു മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തു. ദിലീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
🔳ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നു നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസ്. ദിലീപുമായും ബാലചന്ദ്ര കുമാറുമായും ബന്ധമില്ലെന്നും വിവാദങ്ങളില്‍ ബിഷപ്പിനെ വലിച്ചിഴക്കരുതെന്നും നെയ്യാറ്റിന്‍കര രൂപതയുടെ പത്രക്കുറിപ്പ്.
🔳മകന് ഗെയിം കളിച്ചു, സഹകരണ ബാങ്ക് മാനേജരുടെ അക്കൗണ്ടില്‍നിന്ന് പണം പോയി. മങ്കടയിലെ സഹകരണ ബാങ്ക് മാനേജര്‍ എസ്ബിഐ അക്കൗണ്ടില്‍നിന്ന് താനറിയാതെ പണം നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ക്കും മങ്കട പൊലീസിനും പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവിലാണു മകന്റെ ഓണ്‍ലൈന്‍ ഗെയിംകളിയാണ് കാരണമെന്ന് കണ്ടെത്തിയത്. പിതാവിന്റെ എടിഎം നമ്പര്‍ ഫോണില്‍ സെറ്റ് ചെയ്ത് ഗെയിം കളിച്ചതോടെ 14 തവണകളായി 7123 രൂപയാണ് നഷ്ടപ്പെട്ടത്.
🔳പ്രധാനമന്ത്രിയുടെ പേരിലുളള കേന്ദ്ര സര്‍ക്കാരിന്റെ പിഎംഇജിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപവരെ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി പ്രേമജക്കെതിരെ പൊലീസ് കേസെടുത്തു. സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് നാല്‍പ്പതിനായിരം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് യുവതി തട്ടിയെടുത്തത്.
🔳ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്. ഹൈദരാബാദിലുള്ള അദ്ദേഹം ഒരാഴ്ച അവിടെത്തന്നെ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
🔳പശ്ചിമ ബംഗാളിനോട് നിങ്ങള്‍ക്കെന്താ അലര്‍ജിയെന്ന് കേന്ദ്രത്തോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റിപ്പബ്ളിക് ദിന പരേഡില്‍ ബംഗാളിന്റെ ഫ്ളോട്ടിനു വിലക്ക് ഏര്‍പ്പെടുത്തി. ഞങ്ങള്‍ നിങ്ങളെ സമ്മര്‍ദത്തിലാക്കിയതിനാലാണ് നിങ്ങള്‍ നേതാജിയുടെ പ്രതിമ നിര്‍മിച്ചു സ്ഥാപിച്ചത്. മമത പറഞ്ഞു.
🔳ജെഎന്‍യു കാമ്പസില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്ചിമ ബംഗാള്‍ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഡല്‍ഹിയിലെ ബിക്കാജി കാമ പ്ലസില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ചെയ്യുന്നയാളാണ് പ്രതി.
🔳അരുണാചല്‍ അതിര്‍ത്തിയില്‍ കാണാതായ പതിനേഴുകാരനെ കണ്ടെത്തിയതായി ചൈന. ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ നടപടി തുടങ്ങിയെന്നും ചൈന അറിയിച്ചു.
🔳ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിനു തുല്യമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താന്‍തന്നെയാണെന്നു സൂചന നല്‍കിയശേഷം പ്രിയങ്കഗാന്ധി പിന്നോട്ടുപോയത് പരാജയഭയംകൊണ്ടാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.
🔳’വൈ ഐ കില്‍ഡ് ഗാന്ധി'(ഞാനെന്തിനു ഗാന്ധിയെ കൊന്നു) എന്ന സിനിമ നിരോധിക്കണമെന്ന് കോണ്‍ഗ്രസ്. മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്ന സിനിമയ്ക്കെതിരേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. ഈ മാസം 30 ന് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
































































































പെട്രോൾ അഥവാ ഡീസൽ ഉപയോഗിച്ച് കഴുകി പട്ടിണി കിടന്നു മരിച്ച മനുഷ്യരുടെ അസ്ഥികൂടം കൊണ്ടു പൊതിയാൻ ഈ പാർട്ടിയെ അടുത്ത 5 വർഷം കൂടെ വിജയിപ്പിക്കുക.