സില്‍വര്‍ ലൈന്‍ പദ്ധതിയും മുല്ലപ്പെരിയാര്‍ ദുരന്തവും തടയാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുക

സില്‍വര്‍ ലൈന്‍ പദ്ധതിയും മുല്ലപ്പെരിയാര്‍ ദുരന്തവും തടയാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുക

കേരളത്തെ മുഴുവനായി നശിപ്പിക്കുന്ന ‘സില്‍വര്‍ ലൈന്‍ പദ്ധതി’യും ദക്ഷിണ-മധ്യകേരളത്തിലെ 70-80 ലക്ഷം ജനങ്ങളെ അവരുടെ സ്വത്തുക്കളടക്കം ഇല്ലാതാക്കുന്ന ‘മുല്ലപ്പെരിയാര്‍ ദുരന്തവും’ തടയാന്‍ ഒരോയൊരു മാര്‍ഗം, മരവിപ്പിച്ച് വെച്ചിരിക്കുന്ന ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ പുന:രെടുത്തു നടപ്പാക്കുക മാത്രമാണെന്ന് കേരള പീപ്പിള്‍സ് മൂവ്‌മെന്റ് കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.

ഇന്നുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ അഴിമതി നടത്തുകമാത്രമാണ് മുഖ്യമന്ത്രിയുടെയും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും ഏകലക്ഷ്യമെന്നും അതല്ലാതെ വികസനമല്ലെന്നും, ഈ പദ്ധതി യഥാര്‍ത്ഥത്തില്‍ വികസനത്തിന്റെ ഏറ്റവും വികൃത രൂപമാണെന്നും മൂവ്‌മെന്റ് യോഗം വിലയിരുത്തി.

അതുപോലെ തുടര്‍ച്ചയായ അഴിമതിക്ക് വേണ്ടി 1970 ല്‍ 999 കൊല്ലത്തേക്ക് വീണ്ടും പാട്ടക്കരാര്‍ എഴുതി കൊടുത്തതിലൂടെ സംജാതമായ ‘മുല്ലപ്പെരിയാര്‍ ദുരന്ത സാഹചര്യം’ ഒഴിവാക്കാന്‍ അപ്രതീക്ഷമായി ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ രൂപത്തില്‍ UNESCO വഴി വീണുകിട്ടിയ അവസരവും LDF-UDF അഴിമതി കൂട്ടങ്ങള്‍ ക്വാറി, മണല്‍, ഖനി, റിയല്‍ എസ്റ്റേറ്റ് വനം കയ്യേറ്റം, വനംകൊള്ള, കഞ്ചാവ്-ഹാഷിഷ്, മയക്കുമരുന്ന് തുടങ്ങിയ മാഫിയാകള്‍ക്കുവേണ്ടി എതിര്‍ത്ത് മാറ്റിവപ്പിച്ചതാണ്. അത് പുന:രെടുത്തു നടപ്പാക്കിയാല്‍ ഡാം പൊളിച്ചുകളഞ്ഞ് വന്‍ ദുരന്തം ഒഴിവാക്കാം. ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ അന്ന് തന്നെ അംഗീകരിച്ചിരു ന്നെങ്കില്‍ അതിനു പൂര്‍ണമായും എതിരായ ‘സില്‍വര്‍ ലൈന്‍ പദ്ധതി’യെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.

ഈ സര്‍വനാശ പദ്ധതികള്‍ക്കെതിരെ കോടതിയില്‍ കേസുകളുമായി നടക്കുന്ന സമരസമിതികള്‍ അറിഞ്ഞോ അറിയാതെയോ നിയമവും ചട്ടങ്ങളുമനുസരിച്ചാണ് ചെയ്യുന്നതെങ്കില്‍ സര്‍ക്കാരിന് പദ്ധതികളുമായി മുന്നോട്ട് പോകാമെന്ന അന്തിമവിധിയുണ്ടാക്കി സര്‍വനാശത്തിനു വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും അതിനുപകരം മുഴുവന്‍ ജനങ്ങളെയും പ്രത്യക്ഷ സമരത്തിന് തയ്യാറാക്കുകയാണ് ചെയ്യേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞു കൊണ്ട് ജനങ്ങള്‍ മുന്നോട്ടുവന്നിട്ടുള്ളത് ആശാവഹമാണ്.

ചെയര്‍മാന്‍ അഡ്വ. ജേക്കബ് പുളിക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊട്ടിയോടി വിശ്വനാഥന്‍, കെ.കെ.വാമലോചനന്‍, പി.രവീന്ദ്രന്‍ നായര്‍, ടി പി. ബാബു, രാജീവ് മാഞ്ഞൂരാന്‍, അഡ്വ.ടി.വി.രാജേന്ദ്രന്‍, നന്ദാവനം സുശീലന്‍, ശാന്താലയം ഭാസി, അഡ്വ. അനീഷ് ലൂക്കോസ്, പി.വി. ലാലു, ബിന്ദു ദേവരാജന്‍, ലൈല നവിന്‍കുമാര്‍, അഡ്വ.പഞ്ഞിമല ബാലകൃഷ്ണന്‍, സ്റ്റാന്‍ലി പൗലോസ്, കെ.വിജയന്‍, ചാരിയോ ജോണ്‍, എ.സി. ഉദയകുമാര്‍, കാടാമ്പുഴ ദേവരാജന്‍, നസീര്‍ ധര്‍മ്മന്‍, കെ.കെ. ചന്ദ്രബോസ്, അബ്ദുള്‍ സലാം, സുബീഷ് ഗുരുവായൂര്‍, അയ്യമ്പിള്ളി രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഡ്വ. ജേക്കബ് പുളിക്കന്‍
ചെയര്‍മാന്‍, കേരള പീപ്പിള്‍സ് മൂവ്‌മെന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!