കൃത്രിമ സൂര്യന് പിന്നാലെ കൃത്രിമ ചന്ദ്രനേയും നിര്‍മ്മിച്ച്‌ ചൈന; ലോകത്തില്‍ ആദ്യമെന്ന് ഗവേഷകര്‍

കൃത്രിമ സൂര്യന് പിന്നാലെ കൃത്രിമ ചന്ദ്രനേയും നിര്‍മ്മിച്ച്‌ ചൈന; ലോകത്തില്‍ ആദ്യമെന്ന് ഗവേഷകര്‍

ബീജിങ് : കൃത്രിമ സൂര്യനെ നിര്‍മ്മിച്ചതിന് പിന്നാലെ കൃത്രിമ ചന്ദ്രനെയും നിര്‍മ്മിച്ച്‌ ചൈന.
സുസോ നഗരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ചാന്ദ്ര പര്യവേഷണങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകുന്നതിന് വേണ്ടിയാണ് കൃത്രിമ ചന്ദ്രനെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും.

കൃത്രിമ ചന്ദ്രനെ എത്ര നേരം വേണമെങ്കിലും കുറഞ്ഞ ഗുരുത്വാകര്‍ഷണത്തില്‍ നിലനിര്‍ത്താന്‍ കഴിയും. ചന്ദ്രോപരിതലത്തിന് സമാനമാക്കാന്‍ അറയില്‍ പാറകളും പൊടിയും നിറയ്ക്കുമെന്നും ലോകത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു പരീക്ഷണം ആദ്യമാണെന്നും ചൈന മൈനിംഗ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ജിയോ ടെക്നിക്കല്‍ എഞ്ചിനീയര്‍ ലി റുയിലിന്‍ പറഞ്ഞു. ചൈനയുടെ നിലവിലുള്ള ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ചന്ദ്രനിലേക്ക് അയയ്ക്കാന്‍ ഉദ്ദേശിക്കുന്ന സാങ്കേതികവിദ്യകള്‍ വിപുലമായി തന്നെ പരീക്ഷിക്കാനും ഇത് ഉപകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

നേരത്തെ ചൈന വിജയകരമായി ഒരു കൃത്രിമ സൂര്യനെയും ഉണ്ടാക്കിയിരുന്നു. സൂര്യനേക്കാള്‍ അഞ്ചിരട്ടി ചൂടില്‍ 17 മിനിറ്റിലധികം ചൂടായി ഇത് പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!