മൃഗബലിക്കായി അറുക്കേണ്ടത് ആടിനെ. പക്ഷേ അറുത്തതോ മനുഷ്യനെ. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ (35) ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരികർമി ചലപതി ജയിലിലുമായി. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ സംക്രാന്തി ആഘോഷങ്ങൾക്കിടയിലാണ് സംഭവം. ചിറ്റൂരിലെ മദനപ്പളളിയിലെ വൽസപ്പള്ളി – യെല്ലമ്മ ക്ഷേത്രത്തിൽ എല്ലാവർഷവും മൃഗബലി നടത്താറുണ്ട്.
ബലിക്കായി ആടിനെ അറുക്കാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് സുരേഷിന്റെ കഴുത്തിൽ കത്തി വീണതും കെല്ലപ്പെട്ടതും. ഏതായാലും പോലീസിന് പണിയായി. മൃഗത്തിന്റെ കഴുത്തിൽ വീഴേണ്ട കത്തി എങ്ങനെ മനുഷന്റെ കഴുത്തിൽ വീണു.
അന്വേഷണം തകൃതിയായി നടക്കുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.