റവ ഡോ ഡി മോഹൻ  അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് ഫെലോഷിപ് ആക്ടിങ് ചെയർമാൻ.

റവ ഡോ ഡി മോഹൻ അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് ഫെലോഷിപ് ആക്ടിങ് ചെയർമാൻ.

2008 മുതൽ അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് ഫെൽലോഷിപ് ചെയർമാൻ ആയിരുന്ന റവ ഡോ ജോർജ് വുഡ് ന്റെ നിര്യാണത്തെ തുടർന്ന് ഇപ്പോൾ വൈസ് ചെയർമാൻ ആയ റവ ഡോ ഡി മോഹൻ ആക്ടിങ് ചെയർമാൻ ആയി ചുമതലകൾ നിർവഹിക്കും. ഡി മോഹൻ ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തകൾ ശരിയല്ല. 2023 ഒക്ടോബറിൽ സ്പെയിനിൽ മാഡ്രിഡ്‌ൽ വച്ച് നടക്കുന്ന വേൾഡ് കോൺഫറസിൽ വെച്ചാണ് അടുത്ത തെരഞ്ഞെടുപ്പ് സ്വഭാവികമായി നടക്കേണ്ടത്.

ഇതിനിടയിൽ മറ്റൊരു അടിയന്തര ജനറൽ കൗൺസിൽ ചേരാത്തപക്ഷം ഡി മോഹൻ ആക്ടിങ് ചെയർമാൻ ആയി തുടരും. 2023 ൽ ഡോ ഡി മോഹൻ തന്നെ വേൾഡ് ചെയർമാൻ ആയി തെരെഞ്ഞെടയ്ക്കപ്പെടാൻ സാധ്യതയുണ്ട്.

1988 ൽ ആണ് എ ജി വേൾഡ് ഫെൽലോഷിപ് രൂപീകരിക്കുന്നത്. ഡോ ജെ ഫിലിപ്പ് ഹോഗൻ പ്രഥമ ചെയർമാൻ ആയി1992 വരെ തുടർന്നു.92 മുതൽ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയുടെ പാസ്റ്റർ ആയിരുന്ന ഡേവിഡ് യോങ്കി ചോ എ ജി വേൾഡ് ഫെലോഷിപ് ചെയർമാൻ ആയി. 2000 ൽ ആണ് അദ്ദേഹം വിരമിച്ചത്. പാസ്റ്റർ തോമസ് ഈ ട്രാസ്‌ക്കും ഈ പദവി അലങ്കരിച്ചിട്ടുണ്ട്.2008 മുതൽ റവ ജോർജ് വുഡ് വേൾഡ് ചെയർമാൻ ആയി ചുമതല വഹിക്കുകയായിരുന്നു.

ഇപ്പോൾ ആക്ടിങ് ചെയർമാൻ ആയ ഡി മോഹൻ ചെന്നൈ ന്യൂ ലൈഫ് എ ജി സഭയുടെ സീനിയർ പാസ്റ്റർ ആണ്. അസംബ്ലീസ് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൂപ്രണ്ട് ആയി ചുമതല വഹിക്കുന്നു.

ഭാര്യ: ഗെറ്റ്സയിൽ മോഹൻ. മക്കൾ: ചാട് വിക്, ബെഞ്ചമിൻ.

-സാം ഇളമ്പൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!