കോടതി മുറിക്കുള്ളില്‍ വെച്ച്‌ നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമെന്ന്​ സിസ്റ്റര്‍ ലൂസി കളപ്പുര.

കോടതി മുറിക്കുള്ളില്‍ വെച്ച്‌ നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമെന്ന്​ സിസ്റ്റര്‍ ലൂസി കളപ്പുര.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര.കോടതി മുറിക്കുള്ളില്‍ വെച്ച്‌ നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം എന്നാണ്​ സിസ്റ്റര്‍ ലൂസി പ്രതികരിച്ചത്​. കേസില്‍ അപ്പീല്‍ പോകണമെന്നും അഭയ കേസില്‍ നീതി ലഭിച്ചത്​ 28 വര്‍ഷത്തിന്​ ശേഷമാണെന്നും അവര്‍ പറഞ്ഞു.കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പറഞ്ഞത്.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കുറവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച്‌ 2014 മുതല്‍ 2016വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.2017 മാര്‍ച്ചിലാണ് ലൈംഗിക പീഡനം സംബന്ധിച്ച്‌ മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. ജൂണ്‍ 27ന് അവര്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും അടുത്ത ദിവസം പൊലീസ് കേസെടുക്കുകയുമായിരുന്നു.ബലാത്സംഗം, അന്യായമായി തടവില്‍ വെക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആറ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്.

ഒരു വര്‍ഷം മുമ്പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 83 സാക്ഷികളില്‍ 39 പേരെ വിചാരണയ്ക്കിടെ വിസ്തരിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിെന്‍റ മൊബൈല്‍ ഫോണും ലാപ് ടോപ്പും അടക്കം കോടതിയില്‍ നിര്‍ണായക തെളിവുകളായ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. ഇന്നാണ്​ കോടതി വിധി പറഞ്ഞത്​.കന്യാസ്​ത്രീയെ ബലാത്സംഗം ചെയ്​ത കേസില്‍ ബിഷപ്പ്​ ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി സമൂഹത്തിന്​ നല്‍കുന്നത്​ തെറ്റായ സന്ദേശമാണെന്ന്​ അന്വേഷണത്തിന്​ നേതൃത്വം കൊടുത്ത കോട്ടയം മുന്‍ എസ്​.പി എസ്​ ഹരിശങ്കര്‍ പ്രതികരിച്ചിരുന്നു.

ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും അപ്രതീക്ഷിതവുമായ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.പ്രോസിക്യൂഷന്‍ സാക്ഷികളെല്ലാം വാദത്തില്‍ ഉറച്ചു നില്‍ക്കുകയും ആരും മൊഴിമാറ്റുകയും ചെയ്യാത്ത കേസാണിത്​. വലിയ സമ്മര്‍ദങ്ങള്‍ അതിജീവിച്ചാണ്​ പലരും മൊഴി നല്‍കാനാത്തെിയതും സാക്ഷി പറഞ്ഞതും.

എന്നിട്ടും എന്തുകൊണ്ടാണ്​ മറിച്ചൊരു വിധി ഉണ്ടായതെന്ന്​ പരിശോധിക്കണമെന്നും എസ്​.പി പറഞ്ഞിരുന്നു.ഇനി മറ്റെവിടെയും പറയാനില്ലാത്ത ഒരു കന്യാസ്​ത്രീയുടെ പരാതിയാണിതെന്നും അതിനെ അങ്ങിനെ കാണണമായിരുന്നെന്നുമാണ്​ അന്വേഷണ ഉദ്യോഗസ്​ഥന്‍ സുഭാഷ്​ പ്രതികരിച്ചത്​.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!