തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ചട്ടലംഘനത്തിന്റെ പേരിലാണ് ചോദ്യം ചെയ്യലെന്ന് മന്ത്രി കള്ളം പറയുന്നതെന്തിനാണ്. പ്രളയത്തിനു ശേഷം സംസ്ഥാനത്തെ പല സന്നദ്ധ സംഘടനകള്‍ക്കും ശതകോടികള്‍ വിദേശഫണ്ട് എത്തിയത് ജലീല്‍ വഴിയാണെന്നും സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഇ.പി. ജയരാജന് ഇല്ലാത്ത എന്ത് ആനുകൂല്യമാണ് ജലീലിന് മുഖ്യമന്ത്രി നൽകുന്നത്. സ്വർണക്കടത്ത് കേസില്‍ കെ.ടി ജലീലിന്റെ പങ്ക് എന്താണ്. സത്യസന്ധനാണെങ്കില്‍ എന്താണ് ഇഡി ചോദിച്ചതെന്ന് ജലീല്‍ തുറന്നുപറയാത്തത്. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കള്ളന് കഞ്ഞിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.