ബിഹാറിലാണ് രസകരമായ കോവിഡ് വാക്സിനേഷന് നടന്നത്. 84 കാരന് 11 പ്രാവശ്യം കോവിഡ് വാക്സിന് കൊടുത്തു. ഒരു തവണ പോലും വാക്സിന് കിട്ടാത്ത കോടികള്‍ ഇന്ത്യയിലുള്ളപ്പോഴാണ് 11 തവണ വാക്സിന് കിട്ടിയെന്ന അവകാശവാദവുമായി ഒരാള്‍ രംഗത്തെത്തിയത്.
മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്മദേവ് മണ്ഡലാണ് സര്‍ക്കാര്‍ കംപ്യൂട്ടര്‍ സംവിധാനങ്ങളെ കബളിപ്പിച്ചു കൊണ്ട് ഇത്രയധികം കുത്തിവെയ്പെടുത്തത്. കോവിഡിനെ പേടിച്ചാണത്രെ മണ്ഡല് തുരുതുരേ വാക്സിനെടുത്തത്. വാക്സിന് ‘ഒരു ഗംഭീരസംഭവമാണത്രേ’ മണ്ഡലിന്റെ വീക്ഷണത്തില്‍.
12-ാമത്തെ ഡോസെടുക്കുന്നതിന് മുമ്പ് മണ്ഡൽ പിടിയിലായതിന്റെ സന്തോഷത്തിലാണ് അധികൃതർ. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു ഇദ്ദേഹം.
ഫെബ്രുവരി 13 നാണ് ആദ്യ വാക്സിൻ എടുത്തത്. 11 -ാമത്തെ വാക്സിൻ എടുത്തത് ഡിസംബർ 30 നാണ്. ഇതിനായി എട്ട് തവണ തന്റെ ആധാർ കാർഡും ഫോൺ നമ്പരും ഇദ്ദേഹം ഉപയോഗിച്ചു. ഭാര്യയുടെ ഫോൺ നമ്പരും തന്റെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും മൂന്ന് പ്രാവശ്യം ഇദ്ദേഹം നൽകി.
ഓൺലൈനായി ബുക്കിങ്ങ് ആവശ്യമില്ലാത്ത വാക്സിൻ വിതരണ ക്യാമ്പുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.