കത്തോലിക്കാ സഭയ്ക്ക്  ഹിന്ദു തീവ്രവാദ സംഘടനകളോട് കൂറെന്ന് ആരോപണം

കത്തോലിക്കാ സഭയ്ക്ക് ഹിന്ദു തീവ്രവാദ സംഘടനകളോട് കൂറെന്ന് ആരോപണം

സിറോ മലബാർ സഭ കേന്ദ്ര സർക്കാരിനോടും ഹിന്ദു തീവ്രവാദ സംഘടനകളോടും കൂറുപുലർത്തുന്നുവെന്ന് എറണാകുളം അങ്കമാലി സംരക്ഷണ സമിതി ആരോപിച്ചു.

ക്രിസ്മസിന് ഇന്ത്യയുടെ പല ഭാഗത്തും ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കാൻ സഭ തയ്യാറായിട്ടില്ല. മദർ തെരേസ സിസ്റ്റേഴ്സിന്റെ എഫ്.സി.ആർ.ഏ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ച നടപടിയിലും സഭ മൗനം പാലിക്കുകയാണെന്ന് സംരക്ഷണ സമിതി കുറ്റപ്പെടുത്തി.

ജനാഭിമുഖ കുർബ്ബാനയുടെ കാര്യത്തിൽ സിനഡ് ഒരു സ്ഥിര തീരുമാനം കൈക്കൊള്ളണം. നാളെയാണ് സിനഡ്. ഭൂമിയിടപാടിൽ അതിരൂപതയ്ക്ക് വരുത്തിയ നഷ്ടം നികത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു അത് നികത്താനുളള നടപടികളും സ്വീകരിക്കണം.

കലൂർ റിന്യൂവൽ സെ ന്ററിൽ നടന്ന യോഗത്തിൽ അതിരൂപത സംരക്ഷണ സമിതി അദ്ധ്യക്ഷൻ ഫാ.സെബാസ്റ്യൻ തളിയൻ, അല്മായ മുന്നേറ്റം കൺവീനർ അഡ്വ. ബിനു ജോൺ സെക്രട്ടറിമാരായ ജോമോൻ തോട്ടുങ്കൽ, ബോബി ജോൺ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!