തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലിടിച്ച് മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.തിരുവനന്തപുരം ജില്ലയിലെ വഴയിലയിലാണ് ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചത്. ബിനീഷ്(16), സ്റ്റെഫിന്(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നുപേരെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വൈകിട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അപകടം. അമിതവേഗതയിലായിരുന്നു ബൈക്ക്. വളവില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക് തെന്നിമാറി കുറ്റിക്കാട്ടിനുള്ളിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.