ഇന്ത്യന്‍ പ്രസിസന്റ് ബഹുമാന്യനായ രാം നാഥ് കോവിന്ദ് ബി.ജെ.പി ക്കാരനാണോ? മാധ്യമങ്ങള്‍ പറയുന്നു കേരളത്തിലെ ഭരണവര്‍ഗ്ഗം അങ്ങനെ ധരിച്ചിരിക്കുന്നുവെന്ന്. അതു ശരിയെങ്കില്‍ അക്കാദമിക്ക് പാപ്പരത്തത്തിനടിമകളായ വിവരം കെട്ട നേതാക്കളുടെ ജീര്‍ണ്ണിച്ച കൂട്ടമായി സി.പി.എം നേതാക്കളെ വിലയിരുത്തേണ്ടിവരും.
രാഷ്ട്രപതി ആകുന്നതിതിന് മുമ്പ് അദ്ദേഹം ബി.ജെ.പിക്കാരനായിരിക്കാം. രാഷ്ട്രപതിമാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒട്ടുമുക്കാല്‍ പേരും വിവിധ രാഷ്ടീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവര്‍ ആയിരുന്നു. 1957 ല്‍ ഇ.എം.എസിന്റെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ മന്ത്രിയായിരുന്ന ശേഷം ന്യായാധിപനായി പോയ ജസ്റ്റീസ് വി.ആര് കൃഷ്ണയ്യരെ സി.പി.എം സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വല്ലപ്പോഴുമെങ്കിലും ഓര്‍ക്കണം.
ഒരു പാര്‍ട്ടിയുടെ മന്ത്രിസഭയില്‍ മന്ത്രിയായ ആള് പിന്നെ ന്യായാധിപനാകുന്നത് വിചിത്ര നടപടിയാണ്. എന്നിട്ടും ഇന്ത്യയിലെ ഈ കൊച്ചു സ്റ്റേറ്റില്‍ അത് നടന്നല്ലോ. അദ്ദേഹത്തിന്റെ മനസ്സില്‍ രാഷ്ട്രീയം കണ്ടേക്കാം. ആ രാഷ്ട്രീയം അദ്ദേഹത്തിന്റെ വിധിയെ സ്വാധീനിക്കാന്‍ പാടില്ല. ഇവിടെ ഇന്ത്യയുടെ പ്രഥമ പൗരനാണ് ഇന്‍ഡ്യന്‍ പ്രസിഡന്റ്. ഭാരതത്തിന്റെ സര്വ്വസൈന്യാധിപനുമാണ്.
അദ്ദേഹത്തിന് രാഷ്ട്രീയ മേലങ്കി ചാര്‍ത്തിക്കൊടുത്ത സി.പി.എം സെക്രട്ടിറിയേറ്റിലെ ‘ഉന്നത അക്കാദമിക് മിടുക്കന്മാര്’ നമ്മുടെ രാഷ്ട്രപതിമാരുടെ ലിസ്റ്റ് ഒന്നെടുത്ത് വായിച്ച് നോക്കണം. അപ്പോള്‍ മനസിലാകും ഇന്ത്യയുടെ മതേതര വീക്ഷണം. ആ ലിസ്റ്റില്‍ ഹിന്ദുവുണ്ട്, മുസ്ലീം ഉണ്ട്, സിക്കു കാരനുണ്ട്, ദളിതനുണ്ട്, ശാസ്ത്രജ്ഞനുണ്ട്, അക്കാദമിഷ്യന് ഉണ്ട്. നല്ലൊരു പങ്കും ഒന്നാന്തരം രാഷ്ട്രീയ നേതാക്കളാണ്. ഇവിടെ റാംനാഥ് കോവിന്ദന് മാത്രം എന്തേ രാഷ്ട്രീയ അശ്പൃശ്യത.
രാഷ്ട്രപതിക്ക് ഡി.ലിറ്റ് കൊടുക്കാന്‍ ചാന്‍സലര്‍ എന്ന നിലയില്‍ കേരള ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു വെങ്കില്‍ അതു തീരുമാനിക്കേണ്ടത് ആ യൂണിവേഴ്സിറ്റിയുടെ സിന്‍ഡിക്കേറ്റല്ലേ? പക്ഷേ തീരുമാനം എടുത്തത് സി.പി.എം അച്ചുതണ്ടാണ്. സിന്‍ഡിക്കേറ്റ് ഇവിടെ നോക്ക്കുത്തിയായി.
രാഷ്ട്രപതിക്ക് ഡി.ലിറ്റ് കൊടുക്കുന്ന കാര്യം ഗവര്‍ണര്‍ കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ വിളിച്ച് വരുത്തി സംസാരിച്ചിരുന്നു എന്നാണറിയുന്നത്. വി.സി അതിന് അനുകൂലിക്കുകയും ചെയ്തിരുന്നു.
ഒദ്യോഗിക ചര്‍ച്ച നടത്തിയാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റ് അംഗീകരിച്ചെന്ന് വരും. എന്നാല്‍ ഗവണ്മെന്റ് സെക്രട്ടറിമാര്‍ സര്‍ക്കാരിന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ടിവരുമ്പോള്‍ രാഷ്ട്രപതിക്കെതിരായ നിലപാട് കൈക്കൊള്ളുക എളുപ്പമല്ല. അതുകൊണ്ട് അനൗദ്ദ്യോഗിക ചര്‍ച്ച ‘പാര്‍ട്ടി വമ്പന്‍’ മാര്‍ കൂടി നടത്തി രാഷ്ട്രപതിക്ക് ഡി.ലിറ്റ് നിഷേധിക്കുകയായിരുന്നു.
അതുകൊണ്ട് സിന്‍ഡിക്കേറ്റിന് താല്പര്യമില്ലെന്ന് ഗവര്‍ണ്ണറെ അറിയിച്ചുകൊണ്ട് വി.സി. തടിയൂരി. പക്ഷേ ഗവര്‍ണര്‍ അത് എഴുതി വാങ്ങിയെന്നാണ് സൂചന.
രാഷ്ട്രപതി പോലും സി.പി.എമ്മിന്റെ മുമ്പില്‍ ഒന്നുമല്ലന്നെ…!!
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.