93-ാമത് ഐപിസി വാളകം സെന്റര്‍ കണ്‍വന്‍ഷന്‍ 2022 ജനുവരി 6 മുതല്‍

93-ാമത് ഐപിസി വാളകം സെന്റര്‍ കണ്‍വന്‍ഷന്‍ 2022 ജനുവരി 6 മുതല്‍

കോലഞ്ചേരി: ഐപിസി വാളകം സെന്റര്‍ 93-ാമത് കണ്‍വന്‍ഷന്‍ 2022 ജനുവരി 6,7,8,(വ്യാഴം,വെള്ളി,ശനി) തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 8.45 വരെ വാളകം ഐപിസി ഹെബ്രോന്‍ സഭാഹാളില്‍ വച്ച് നടക്കും.

പാസ്റ്റര്‍മാരായ കെ.ജെ. തോമസ് കുമളി, ബാബു ചെറിയാന്‍ പിറവം, കെ.വി. പൗലോസ് വാളകം തുടങ്ങിയവര്‍ ദൈവവചനസന്ദേശം നല്‍കും. ജനുവരി 7 വെള്ളി രാവിലെ 10 മണി മുതല്‍ 1 മണിവരെ ഇവിടെ വച്ച് സോദരീസമാജവാര്‍ഷികവും,

ജനുവരി 8 ശനി വൈകിട്ട് 3 മണി മുതല്‍ 5 വരെ സണ്ടേസ്‌കൂള്‍-പിവൈപിഎ സംയുക്തവാര്‍ഷികവും നടക്കും. കണ്‍വന്‍ഷന്റെ അനുഗ്രഹിക്കപ്പെട്ട നടത്തിപ്പിനായി ജനുവരി 3,4,5 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെ വാളകം ഹെബ്രോന്‍ ഹാളില്‍ വച്ച് ഉപവാസപ്രാര്‍ത്ഥനകള്‍ നടക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തിയും സംബന്ധിക്കുവാന്‍ കഴിയാത്തവര്‍ക്കായി ഗുഡ്‌ന്യൂസ് ലൈവിലും യൂട്യൂബിലും തത്സമയസംപ്രേക്ഷണ ക്രമീകരണം ഒരുക്കിയുമായിരിക്കും ഈ വര്‍ഷം കണ്‍വന്‍ഷന്‍ നടക്കുന്നത്.

കൺവൻഷനുവേണ്ടി,

Pr. രാജൻ വി. മാത്യു (സെക്രട്ടറി). Bro. മാത്യു കിങ്ങിണിമറ്റം (പബ്ലിസിറ്റി കൺവീനർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!